
ദില്ലി: ജമ്മു കശ്മീരിലെ ലീപ താഴ്‌വരയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഒക്ടോബർ 26-27 രാത്രിയിലാണ് സംഭവം. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് സൈനികർ വെടിയുതിർത്തു. തുടർന്ന് ഇന്ത്യൻ സൈന്യം അതിശക്തമായി തിരിച്ചടിച്ചതോടെ പാക് സൈനികർ പിൻവാങ്ങി. മെയ് പത്തിന് ശേഷം ലീപ് താഴ്‌വരയോട് ചേർന്ന അതിർത്തിയിൽ ഇരുഭാഗത്തു നിന്നും ആക്രമണം ഉണ്ടായിരുന്നില്ല. പിന്നീട് ഓഗസ്റ്റ് മാസത്തിൽ പൂഞ്ച് സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും ഇന്ത്യൻ സൈന്യം ഇത് നിഷേധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam