സർക്കാർ ജോലിക്ക് കോഴ! മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയ നിയമനങ്ങളിൽ അഴിമതി ആരോപിച്ച് ഇഡി; കേസെടുക്കാൻ ആവശ്യപ്പെട്ട് പൊലീസിന് കത്ത്

Published : Oct 29, 2025, 01:05 PM IST
mk stalin

Synopsis

തമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് കൈക്കൂലി വാങ്ങിയതായി എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കൈമാറിയ നിയമന ഉത്തരവുകളുമായി ബന്ധപ്പെട്ടാണ് ആരോപണം. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇഡി തമിഴ്‌നാട് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതായി എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഈ വർഷം ഓഗസ്റ്റ് 6 ന് കൈമാറിയ നിയമന ഉത്തരവുകളുമായി ബന്ധപ്പെട്ടാണ് ആരോപണം. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി തമിഴ്‌നാട് പൊലീസിന് കത്തയച്ചു. തമിഴ്നാട് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് വാട്ടർ സപ്ലൈ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർമാർ, ടൗൺ പ്ലാനിംഗ് ഓഫീസർ തുടങ്ങിയ തസ്‌തികകളിൽ നിയമനത്തിന് കോഴ വാങ്ങിയെന്നാണ് ഇഡി പറയുന്നത്.

റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ടിവിഎച്ച്, ഡിഎംകെ മന്ത്രി കെഎൻ നെഹ്രുവിന്റെ ബന്ധുവും ഉൾപ്പെട്ട ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയതെന്ന് ഇഡി പൊലീസിന് അയച്ച കത്തിൽ പറയുന്നു. ഉദ്യോഗാർത്ഥികൾ 25 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെ കൈക്കൂലി നൽകിയതായാണ് ആരോപണം. 2024–2025, 2025–2026 വർഷങ്ങളിലെ നിയമന പ്രക്രിയയിൽ കൃത്രിമം നടന്നതായും ചില വ്യക്തികൾക്ക് പരീക്ഷാ വിവരങ്ങൾ മുൻകൂട്ടി ലഭിച്ചതായും ഇഡി അവകാശപ്പെടുന്നുണ്ട്.

കൈക്കൂലി നൽകിയ 150 ഓളം ഉദ്യോഗാർത്ഥികളെ നിയമിച്ചതായി തെളിവുകൾ സൂചിപ്പിക്കുന്നുവെന്നാണ് ഇഡി കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസിന് അയച്ച കത്തിൽ നിരവധി ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേരുകൾ ഇഡി പരാമർശിച്ചതായും വിവരമുണ്ട്. എന്നാൽ സംസ്ഥാന പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ മാത്രമേ ഇഡിക്ക് ഇതിൽ അന്വേഷണം ആരംഭിക്കാൻ കഴിയൂ. ഇതിനാലാണ് കേസെടുക്കാൻ ആവശ്യപ്പെട്ട് കത്തയച്ചത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി