നടപടി കോസ്റ്റ് ഗാർഡിൻ്റേത്; കർണാടകയിലെ കാർവാർ തുറമുഖത്തെത്തിയ ഇറാഖി ചരക്ക് കപ്പലിൽ പാക് പൗരൻ, തിരിച്ചയച്ചു

Published : May 16, 2025, 01:04 PM IST
നടപടി കോസ്റ്റ് ഗാർഡിൻ്റേത്; കർണാടകയിലെ കാർവാർ തുറമുഖത്തെത്തിയ ഇറാഖി ചരക്ക് കപ്പലിൽ പാക് പൗരൻ, തിരിച്ചയച്ചു

Synopsis

ബെംഗളൂരുവിലെത്തിയ ചരക്ക് കപ്പലിൽ ഉണ്ടായിരുന്ന പാക് പൗരനെ തിരിച്ചയച്ചു

ബെംഗളൂരു: കർണാടകയിലെ കാർവാർ തുറമുഖത്ത് എത്തിയ ഇറാഖി ചരക്ക് കപ്പലിലുള്ള പാക് പൗരനെ തിരിച്ചയച്ച് കോസ്റ്റ് ഗാർഡ്. ഇയാളുടെ മൊബൈൽ ഫോണുകൾ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കപ്പലിൽ ഉണ്ടായിരുന്ന സിറിയൻ പൗരൻമാരോടും കരയിലിറങ്ങരുതെന്ന് കോസ്റ്റ് ഗാർഡ് നിർദേശം നൽകി. പെട്രോളിയം വസ്തുക്കളുമായി എത്തിയ ഇറാഖി കപ്പലായ എംടിആർ ഓഷ്യൻ എന്ന കപ്പലിനെ ജീവനക്കാരന് നേരെയാണ് നടപടി.

ഇറാഖിൽ നിന്ന് ബിറ്റുമെൻ കയറ്റിയ കപ്പൽ മെയ് 12നാണ് കാർവാറിലെത്തിയത്. 15 ഇന്ത്യൻ ജീവനക്കാരും രണ്ട് സിറിയക്കാരും ഒരു പാകിസ്ഥാൻ പൗരനുമാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ പാക്, സിറിയൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ചതായി വിവരമുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം