വീണ്ടും പാക് പ്രകോപനം; ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പുറത്തിറക്കി, പാക് വാദം അപഹാസ്യമെന്ന് ഇന്ത്യ

Published : Aug 04, 2020, 08:10 PM ISTUpdated : Aug 04, 2020, 08:59 PM IST
വീണ്ടും പാക് പ്രകോപനം; ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പുറത്തിറക്കി, പാക് വാദം അപഹാസ്യമെന്ന് ഇന്ത്യ

Synopsis

ജമ്മു കശ്മീർ, ലഡാക്ക് തുടങ്ങിയ മേഖലകൾ പാക്കിസ്ഥാന്‍റെ ഭാഗമാണെന്ന അവകാശവാദം പുതിയ ഭൂപടത്തിലും ആവർത്തിക്കുന്നു. 

ഇസ്ലാമാബാദ്: ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി പാക്കിസ്ഥാൻ പുതിയ ഭൂപടം പുറത്തിറക്കി. സർ ക്രിക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഭൂപടമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തിറക്കിയത്. ഗുജറാത്തിലെ ജുനഗഡ് അതി‍ർത്തിയായായും കാണിച്ചിട്ടുണ്ട്. 

ജമ്മു കശ്മീർ, ലഡാക്ക് തുടങ്ങിയ മേഖലകൾ പാക്കിസ്ഥാന്‍റെ ഭാഗമാണെന്ന അവകാശവാദം പുതിയ ഭൂപടത്തിലും ആവർത്തിക്കുന്നു. ഇന്ന് ചേർന്ന മന്ത്രിസഭയിലാണ് ഭൂപടത്തിന് അംഗീകാരം നൽകിയത്. ഇത് ചരിത്രപരമായ ദിവസമാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. പത്ത് വർഷത്തിന് ശേഷമാണ് പാക്കിസ്ഥാൻ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കുന്നത്.

ഭൂപടത്തിനെതിരെ ഇന്ത്യ രംഗത്ത് വന്നു. പാക്കിസ്ഥാന്‍റേത് രാഷ്ട്രീയ പൊറാട്ട് നാടകമാണ്. പാക്കിസ്ഥാന്‍റെ വാദം അപഹാസ്യമെന്നും നിയമ സാധുതയോ
അന്താരാഷ്ട്ര വിശ്വാസ്യതയോ ഇല്ലാത്തതാണെന്നും ഇന്ത്യ തിരിച്ചടിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു