
ചെന്നൈ: വിവാഹ രജിസ്ട്രേഷനിൽ വ്യക്തത വരുത്തി തമിഴ്നാട് സർക്കാർ. വിവാഹം രജിസ്റ്റർ ചെയ്യാൻ അച്ഛനമ്മമാർ എത്തേണ്ടതില്ലെന്ന് സബ് രജിസ്ട്രാർമാർക്ക് കർശന നിർദേശം നൽകി രജിസ്ട്രേഷൻ മന്തി ലോകേഷ് തമിഴ്സെൽവൻ ദമ്പതികളുടെ അച്ഛനമ്മമാർ നേരിട്ടെത്തണം, സമ്മതപത്രം നൽകണം തുടങ്ങിയ ആവശ്യങ്ങൾ നിയമവിരുദ്ധമെന്നും മന്ത്രി വ്യക്തമാക്കി. ചില സബ് രജിസ്ട്രാർമാർ മിശ്രവിവാഹങ്ങളിലും പ്രണയവിവാഹങ്ങളിലും തടസവാദങ്ങൾ ഉയർത്തുന്നു എന്ന പരാതി ഉയർന്നതോടെയാണ് മന്ത്രിയുടെ ഇടപെടൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam