ഗർഭിണിക്ക് അംഗൻവാടി വഴി നൽകിയ പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പിൻകുഞ്ഞ്; കടുത്ത രോഷത്തിൽ ജനം, മധ്യപ്രദേശിൽ പ്രതിഷേധം

Published : Jun 07, 2026, 03:44 PM IST
snake anganwadi

Synopsis

മധ്യപ്രദേശിലെ പാണ്ഡുർണയിൽ ഗർഭിണിക്ക് അംഗൻവാടിയിൽ നിന്ന് ലഭിച്ച പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. സംഭവത്തിൽ ഗ്രാമവാസികൾ പ്രതിഷേധിച്ചതോടെ, അധികൃതർ അന്വേഷണ സമിതിയെ നിയോഗിക്കുകയും ഭക്ഷണത്തിന്‍റെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

ഭോപ്പാൽ: മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിൽ ഗർഭിണികൾക്കായി അംഗൻവാടി വഴി വിതരണം ചെയ്ത പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. കാർഘട്ട് കാംതി ഗ്രാമത്തിലെ വച്ഛല ബായി ധുർവെ എന്ന ഗർഭിണിക്ക് നൽകിയ ലഡ്ഡു അടങ്ങിയ പോഷകാഹാരപ്പൊതിയിലാണ് ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയത്. വീട്ടിലെത്തിച്ച കവർ കുടുംബാംഗങ്ങൾ തുറന്നു നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ ദൃശ്യം കണ്ടത്. ഭാഗ്യം കൊണ്ടുമാത്രമാണ് ഇവർ ഈ ഭക്ഷണം കഴിക്കാതിരുന്നതും വലിയൊരു ദുരന്തം ഒഴിവായതും.

ഗർഭിണികൾക്കും കുട്ടികൾക്കും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെയും സുരക്ഷിതത്വത്തെയും ചോദ്യം ചെയ്തുകൊണ്ട് ഗ്രാമവാസികൾ കടുത്ത രോഷവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞയുടൻ വനിതാ ശിശുവികസന വകുപ്പ് പ്രൊജക്റ്റ് ഓഫീസർ ഉഷാ പാണ്ഡ്രെ, നന്ദൻവാടി പൊലീസ്, നായിബ് തഹസിൽദാർ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി ഈ പോഷകാഹാരപ്പൊതി കസ്റ്റഡിയിലെടുത്ത് ഔദ്യോഗിക പരിശോധനാ റിപ്പോർട്ട് തയ്യാറാക്കി. ഭക്ഷണത്തിന്‍റെ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തിൽ അടിയന്തരമായി ഇടപെട്ട ആക്ടിങ് കളക്ടർ അഗ്രിം കുമാർ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത സാമ്പിളുകൾ ഭോപ്പാലിലെ സ്റ്റേറ്റ് ഫുഡ് ടെസ്റ്റിംഗ് സെന്‍ററിലേക്ക് അയച്ചിട്ടുണ്ടെന്നും ലബോറട്ടറി പരിശോധനാ ഫലവും അന്വേഷണ റിപ്പോർട്ടും ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രദേശവാസികൾക്കിടയിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കണമെന്നും ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയത്തിന്റെ ഓർമ്മ പുതുക്കാൻ വേറിട്ടൊരു പേര്, തനിക്ക് പിറന്ന കുഞ്ഞിന് തമിഴ് വെട്രി കൊണ്ടാൻ എന്ന് പേരിട്ട് എംഎൽഎ എംആർ പല്ലവി
1400 കിമീ സഞ്ചരിച്ചെത്തി ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറെ കൊലപ്പെടുത്തി, ബംഗാൾ ദമ്പതികൾ പിടിയിൽ, കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്