Latest Videos

ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി ചിത്രം പ്രസിദ്ധീകരിച്ചു, ട്വിറ്ററിനോട് വിശദീകരണം തേടി പാർലമെന്ററി സമിതി

By Web TeamFirst Published Oct 28, 2020, 5:17 PM IST
Highlights

 ട്വിറ്റർ രേഖാമൂലം മറുപടി നൽകണമെന്ന് ഡാറ്റ സുരക്ഷക്കായുള്ള പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. 

ദില്ലി: ലഡാക് ചൈനയുടെ ഭാഗമാക്കിയുള്ള ചിത്രം പ്രസിദ്ധീകരിച്ച ട്വിറ്ററിനോട് വിശദീകരണം തേടി പാർലമെന്ററി സമിതി. ട്വിറ്റർ രേഖാമൂലം മറുപടി നൽകണമെന്ന് ഡാറ്റ സുരക്ഷയ്ക്കായുള്ള പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. 

ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചതില്‍ എതിര്‍പ്പ് അറിയിച്ച്‌ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിക്ക് കേന്ദ്രം നേരത്തെ കത്തയച്ചിരുന്നു. ഐടി സെക്രട്ടറി അജയ് സാവ്‌നിയാണ് കത്തയച്ചത്. ഇന്ത്യന്‍ പൗരന്മാരുടെ വികാരങ്ങളെ ബഹുമാനിക്കണമെന്നു സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു.

click me!