പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്നു; കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും

By Web TeamFirst Published Sep 23, 2020, 6:38 AM IST
Highlights

ദില്ലി: പാർലമെന്റ് സമ്മേളനം വെട്ടിച്ചിരുക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം വന്നേക്കും. ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോ എന്ന് ഇന്ന് തീരുമാനിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 

പ്രതിപക്ഷം ഇന്നും രണ്ട് സഭകളും ബഹിഷ്കരിക്കും. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ഇന്നലെ രാജ്യസഭ 7 ബില്ലുകളും, ലോക്സഭ പ്രധാന തൊഴിൽ, നിയമ ഭേദഗതികളും പാസാക്കിയിരുന്നു. വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമത്തിലെ ഭേദഗതി ഇന്ന് രാജ്യസഭയിൽ പാസാക്കും. ഇതിനിടെ രാജ്യസഭയിൽ നടന്ന ബഹളത്തിൽ അമർഷവും വേദനയുമറിയിച്ച് ഉപാധ്യക്ഷൻ ഹരിവംശ് രാഷ്ട്രപതിക്ക് കത്തെഴുതി. 

click me!