
മുംബൈ: മഹാരാഷ്ട്ര ത്രികക്ഷി സർക്കാറിൽ കോൺഗ്രസ് എംഎൽഎക്ക് മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടി ഓഫീസ് അടിച്ചുതകർത്ത് അനുയായികൾ. എംഎൽഎ സംഗറാം തോപ്തെയുടെ അനുയായികളാണ് ഓഫീസ് തകർത്തത്. പൂനെ ശിവജി നഗറിലുള്ള കോൺഗ്രസ് ഭവനാണ് പ്രവർത്തകർ നശിപ്പിച്ചതെന്ന് ദി ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ കമ്പ്യൂട്ടറും ടെലിവിഷനും ഫർണിച്ചറുകളും ഉൾപ്പെടെ ഓഫീസിലെ മുഴുവൻ വസ്തുക്കളും നശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിന് പിന്നാലെ 19 പേരെ അറസ്റ്റ് ചെയ്തതായും പിന്നീട് ഇവരെ വിട്ടയച്ചതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടി ഓഫീസ് തകർത്ത സംഭവം അന്വേഷിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാലാസാഹിബ് തോറത് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam