
തിരുച്ചി: വിഖ്യാത എഴുത്തുകാരനായ ഖുശ്‍വന്ത് സിംഗ്, യുവ എഴുത്തുകാരനായ ചേതന്‍ ഭഗത് എന്നിവരുടെ പുസ്തകങ്ങള്‍ അശ്ലീലമാണെന്നും റെയില്‍വേ സ്റ്റേഷനില്‍ വില്‍ക്കേണ്ടെന്നും പാസഞ്ചര്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ നിര്‍ദേശം. ഇവരുടെ പുസ്തകങ്ങള്‍ കടകളില്‍ നിന്ന് നീക്കം ചെയ്യാനും കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചന്ദ്ര രതന്‍ നിര്‍ദേശിച്ചു. തിരുച്ചി, ശ്രീരംഗം റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്ന വേളയിലാണ് പിഎസ്‍സി ചെയര്‍മാന്‍ പുസ്തകങ്ങള്‍ വിലക്കേര്‍പ്പെടുത്തിയത്.
ഖുശ്‍വന്ത് സിംഗിന്‍റെ വിമെന്‍, സെക്സ്, ലൗ ആന്‍ഡ് ലസ്റ്റ്, ചേതന്‍ ഭഗതിന്‍റെ ഹാഫ് ഗേള്‍ഫ്രണ്ട് എന്നീ പുസ്തകങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ പുസ്തകങ്ങള്‍ വായിക്കേണ്ട ആവശ്യമില്ലെന്നും നിറയെ അശ്ലീലമാണെന്നുമായിരുന്നു രമേശ് ചന്ദ്രയുടെ വിശദീകരണം. രമേശ് ചന്ദ്രയുടെ നിര്‍ദേശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. നിങ്ങള്‍ ഈ രണ്ട് പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രമേശ് ചന്ദ്രക്ക് ഉത്തരമുണ്ടായിരുന്നില്ല. വിമെന്‍, സെക്സ്, ലൗ എന്ന പുസ്തകം മനോഹരമായ ആന്തോളജിയാണ്. പത്മവിഭൂഷന്‍ നേടിയ എഴുത്തുകാരനാണ് ഖുശ്‍വന്ത് സിംഗെന്നും വായനക്കാര്‍ ഇയാളെ ധരിപ്പിച്ചു.
എന്നാല്‍, ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷന്‍ പരിശോധനക്കിടെ ഈ പുസ്തകം ശ്രദ്ധയില്‍പ്പെട്ടെന്നും അവിടെയും ഈ പുസ്തകം നിരോധിച്ചെന്നും രമേശ് ചന്ദ്ര വിശദീകരിച്ചു. ഇത്തരം പുസ്തകങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധിക്കാന്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പുസ്തകങ്ങള്‍ മാത്രമല്ല, അശ്ലീല ഉള്ളടക്കമുള്ള എല്ലാ പുസ്തകങ്ങളും റെയില്‍വേ സ്റ്റേഷനുകളില്‍ നിരോധിക്കുമെന്നും രമേശ് ചന്ദ്ര വ്യക്തമാക്കി. പുസ്തകങ്ങള്‍ക്കുള്ള നിരോധനം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam