വിമാനത്താവളത്തിൽ ലഗേജ് സ്കാൻ ചെയ്യുന്നതിനിടെ പൊട്ടിത്തെറി, ഹൈദരബാദിൽ യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചു

Published : Apr 15, 2026, 04:58 PM IST
mobile blast

Synopsis

പൊട്ടിത്തെറിക്ക് പിന്നാലെ ഛത്തീസ്ഗഡിലെ റായ്‌പൂരിലേക്ക് പോകാനിരുന്ന ലക്ഷ്മൺ പ്രസാദ് എന്ന യാത്രക്കാരനെ വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചു

ഹൈദരാബാദ്: ഹൈദരബാദിലെ ഷംസാബാദ് വിമാനത്താവളത്തിൽ ലഗേജ് സ്കാനിങ്ങിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ശംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുറപ്പെടൽ വിഭാഗത്തിൽ ലഗേജ് സ്കാൻ ചെയ്യുന്നതിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. സംഭവം വലിയ രീതിയിൽ വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ പരിഭ്രാന്തിയിലാക്കി. പൊട്ടിത്തെറിക്ക് പിന്നാലെ ഛത്തീസ്ഗഡിലെ റായ്‌പൂരിലേക്ക് പോകാനിരുന്ന ലക്ഷ്മൺ പ്രസാദ് എന്ന യാത്രക്കാരനെ വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചു. ഇദ്ദേഹത്തിന്റെ ബാഗിലുണ്ടായിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. 

തുടർനടപടികൾക്കായി ഇദ്ദേഹത്തിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സ്ഫോടനത്തെത്തുടർന്ന്, സുരക്ഷാ പരിശോധന പൂർത്തിയാകുന്നത് വരെ ആഭ്യന്തര വിമാനങ്ങൾ പുറപ്പെടുന്നത് നിർത്തിവെക്കാൻ എയർ ട്രാഫിക് കൺട്രോളിന് അധികൃതർ നിർദ്ദേശം നൽകി. ഡൊമസ്റ്റിക് ഡിപ്പാർച്ചർ കൗണ്ടറിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കരിഞ്ഞ നിലയിലുള്ള ഫോൺ കണ്ടതിനെത്തുടർന്ന് ബോംബാണോ എന്ന് സംശയം പ്രകടിപ്പിക്കുകയപം ഉടൻ തന്നെ സുരക്ഷാ വിഭാഗത്തെ അറിയിക്കുകയുമായിരുന്നു. 

തുടർന്ന് ബോംബ് ഡിറ്റക്ഷൻ ഉപകരണങ്ങളും മണം പിടിച്ചു പിടിക്കുന്ന നായ്ക്കളും ഉപയോഗിച്ച് ബാഗ് വിശദമായി പരിശോധിച്ചു. സാങ്കേതിക തകരാർ മൂലമാണ് ഫോൺ കത്തിയതെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളിലെ ലിഥിയം അയൺ ബാറ്ററികളിലെ തകരാറുകൾ മൂലമുണ്ടാകുന്ന അപകടമാണ് പൊട്ടിത്തെറിയെന്നാണ് ലഭ്യമാകുന്ന വിവരം. പൊലീസ് ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺ​ഗ്രസ് നേതൃയോ​ഗത്തിൽ ധാരണ, മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് വോട്ടു ചെയ്യും
'ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിയ്ക്കൂ...'; പ്രതികൾ മറ്റുള്ളവരെ നിർബന്ധിക്കാറുണ്ടെന്ന് സാക്ഷി, നിദാ ഖാൻ ലേഡി ക്യാപ്റ്റൻ?