ലോക്കോമോട്ടീവിൽ വരെ ആളുകൾ, ലോക്കോ പൈലറ്റിന് ഇരിക്കാൻ സീറ്റില്ല- വൈറലായി വീഡിയോ

Published : Feb 15, 2025, 06:08 PM ISTUpdated : Feb 15, 2025, 06:14 PM IST
ലോക്കോമോട്ടീവിൽ വരെ ആളുകൾ, ലോക്കോ പൈലറ്റിന് ഇരിക്കാൻ സീറ്റില്ല- വൈറലായി വീഡിയോ

Synopsis

ഉത്തർപ്രദേശിലെ പ്രയാ​ഗ് രാജിൽ കുംഭമേളയായതോടെ ഉത്തരേന്ത്യയിലെ മിക്ക ട്രെയിനുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ദില്ലി: യാത്രക്കാരുടെ തിരക്കേറിയതോടെ ട്രെയിനിന്റെ ലോക്കോമോട്ടീവിൽ വരെ ആളുകൾ കയറിയിരിക്കുന്ന വീഡിയോ വൈറൽ. ലോക്കോ പൈലറ്റിന് ഇരിക്കാൻ സ്ഥലമില്ലാതായതോടെ പൊലീസെത്തി യാത്രക്കാരെ ഇറക്കുന്ന വീഡിയോ വൈറലായി. വളരെ ഇടുങ്ങിയ, ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും മാത്രമിരിക്കുന്ന സ്ഥലത്ത് പത്തിലേറെ യാത്രക്കാരാണ് ഉണ്ടായിരുന്നത്. ലോക്കോ പൈലറ്റിന് കയറാൻ സാധിക്കാതായതോടെ പൊലീസെത്തുകയായിരുന്നു. എന്നാൽ എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല.

എന്തായാലും സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ പ്രയാ​ഗ് രാജിൽ കുംഭമേളയായതോടെ ഉത്തരേന്ത്യയിലെ മിക്ക ട്രെയിനുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടും തിരക്കിന് കുറവില്ലെന്നാണ് യാത്രക്കാർ പറയുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്
ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ