ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം, റെയിൽവെയോട് സുപ്രീംകോടതി

By Web TeamFirst Published Sep 9, 2021, 11:36 AM IST
Highlights

ട്രെയിൻ വൈകിയതിന് യാത്രക്കാരന് നഷ്ടപരിഹാരം നല്‍കിയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ നടപടി ശരിവെച്ച ഉത്തരവിലാണ് സുപ്രീംകോടതിയുടെ പരാമർശം. 

ദില്ലി: മതിയായ കാരണമില്ലാതെ ട്രെയിൻ വൈകിയാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. എല്ലാ യാത്രക്കാരുടെയും സമയം വിലപ്പെട്ടതാണ്. 

ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂവെന്നും സുപ്രീംകോടതി പറഞ്ഞു. ട്രെയിൻ വൈകിയതിന് യാത്രക്കാരന് നഷ്ടപരിഹാരം നല്‍കിയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ നടപടി ശരിവെച്ച ഉത്തരവിലാണ് സുപ്രീംകോടതിയുടെ പരാമർശം. 

ട്രെയിൻ വൈകിയതിനെ തുടർന്ന് വിമാനയാത്ര മുടങ്ങിയെന്ന് കാണിച്ച് യാത്രക്കാരനായ സഞ്ജയ് ശുക്ലയും മൂന്ന് പേരും 2016 ല്‍  കമ്മീഷന് പരാതി നല്‍കിയിരുന്നു. നഷ്ടപരിഹാരം അനുവദിച്ചതിനെ തുടർന്ന് നോര്‍ത്തേണ്‍ റെയില്‍വേ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

click me!