
ചെന്നൈ: തമിഴ്നാട്ടിൽ ഇനി 'രോഗികൾ' ഇല്ല. ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നവർ ഇനി 'മെഡിക്കൽ ഉപഭോക്താക്കൾ'. സ്റ്റാലിൻ സർക്കാരാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നതിങ്ങനെ: "ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സേവനങ്ങൾ തേടി വരുന്നവരെ 'രോഗികൾ' (Patients) എന്നല്ല 'മെഡിക്കൽ ഉപഭോക്താക്കൾ' (Medical Beneficiaries) എന്ന് വേണം ഇനി മുതൽ വിളിക്കാൻ"
വൈദ്യശാസ്ത്രം മനുഷ്യത്വപരമായ സേവനം ആയതിനാൽ 'രോഗി' എന്ന വാക്ക് വേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. തമിഴ്നാട്ടിൽ ഉടനീളമുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഈ ഉത്തരവ് നടപ്പിലാക്കണമെന്ന് സർക്കാർ നിർദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam