പാലം വ്യോമസേന സ്റ്റേഷനിൽ കാരണം വ്യക്തമാകാതെ മയിലുകൾ ചാവുന്നു; തിങ്കളാഴ്ചയും ഒരെണ്ണം ചത്തു

Published : May 13, 2025, 10:20 PM IST
പാലം വ്യോമസേന സ്റ്റേഷനിൽ കാരണം വ്യക്തമാകാതെ മയിലുകൾ ചാവുന്നു; തിങ്കളാഴ്ചയും ഒരെണ്ണം ചത്തു

Synopsis

പാലം വ്യോമസേന സ്റ്റേഷനിൽ തിങ്കളാഴ്ച ഒരു മയിൽ ചത്തതായി വനംവകുപ്പ് ഉദ്യോഗസ്ഥർ. ഈ വർഷം ഇത് എട്ടാമത്തെ സംഭവമാണ്. മരണകാരണം വ്യക്തമായിട്ടില്ലെന്നും സ്ഥിരീകരിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ദില്ലി: പാലം വ്യോമസേന സ്റ്റേഷനിൽ തിങ്കളാഴ്ച ഒരു മയിൽ ചത്തതായി വനംവകുപ്പ് ഉദ്യോഗസ്ഥർ. മരണകാരണം വ്യക്തമായിട്ടില്ലെന്നും സ്ഥിരീകരിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചൂടായിരിക്കാം മരണകാരണമെന്ന് സൂചന. അതേസമയം, കഴിഞ്ഞ ഏഴ് ദിവസത്തെ താപനില ശരാശരിയിൽ താഴെയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.  ചത്ത മയിലിന്റെ ജഡം വെള്ളത്തിനടുത്താണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം ഇത് എട്ടാമത്തെ സംഭവമാണ്. മാർച്ചിൽ അഞ്ച് മയിലുകളും എപ്രിലിൽ രണ്ട് മയിലുകളും ചത്തിരുന്നു. ചിലത് ചത്തതിന് കാരണം തെരുവുനായ്ക്കളുടെ ആക്രമണമാണെന്നും ചിലത് ചൂട് മൂലമാണെന്നുമാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വർഷം-ജൂലൈ മാസങ്ങളിൽ ഇതേ സ്ഥലത്ത് 30 മയിലുകൾ ചത്തിരുന്നു. അന്ന് ഉദ്യോഗസ്ഥർ ചൂടാണ് മരണകാരണമെന്ന് പറഞ്ഞിരുന്നു. ഈ വർഷം സംഭവിച്ച ഒരു മരണത്തിലും പോസ്റ്റ്‌മോർട്ടം നടത്തിയിട്ടില്ലെന്നും സൂചനയുണ്ട്. മയിലുകൾ ചാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് പാലം എയർ ബേസ് അധികൃതരോട് ഈ വർഷം രണ്ടുതവണ  ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനംവകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 

"മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ അവരോട് രണ്ടുതവണ ആവശ്യപ്പെട്ടു. പക്ഷികൾക്ക് ചൂടിനെ നേരിടാൻ അവർക്ക് ജലസംഭരണികളും കുറച്ച് മരങ്ങളും വെക്കാം പ്രശ്നങ്ങളെല്ലാം പരിഹരിക്കാവുന്ന ഒരു പ്രശ്നമാണ്. എന്നാൽ, ഉദ്യോഗസ്ഥർ ഇതിനെ ഗൗരവമായി കണ്ടില്ലെന്ന് തോന്നുന്നു. എയർബേസ് ഉയർന്ന സുരക്ഷാ മേഖലയായതിനാൽ അവിടെ കൂടുതൽ വികസനം നടത്താൻ കഴിയില്ലെന്നും വനംവകുപ്പ് മറുപടി നൽകി.  

കഴിഞ്ഞ വർഷം, വ്യോമസേന‍യുടെ കീഴഇലുള്ള സ്ഥലങ്ങളിൽ ജലസംഭരണികൾ ഉണ്ടാക്കുകയും, പ്രദേശത്തിന്റെ വ്യോമയാനപരമായ കാര്യങ്ങൾ പരിഗണിച്ച് മയിലുകൾക്ക് മതിയായ ഭക്ഷണം വിവിധ സ്ഥലങ്ങളിൽ വെക്കുകയും ചെയ്യണമെന്ന് വനംവകുപ്പ് നിർദ്ദേശിച്ചിരുന്നു. ബേസിലെ ഉയർന്ന ഉയരം കണക്കാക്കി, 5 അടിയും 10 ഇഞ്ച് ആഴമുള്ള ജലസംഭരണികൾ നിർമ്മിക്കുക, മയിലുകൾക്ക് മതിയായ ഭക്ഷണം വിവിധ സ്ഥലങ്ങളിൽ വെക്കുക തുടങ്ങിയ നിരവധി നിർദ്ദേശങ്ങളായിരുന്നു വകുപ്പ് മുന്നോട്ട് വെച്ചിരുന്നത്. എയർഫോഴ്‌സിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, മുമ്പ് ടെക്നിക്കൽ ഏരിയകളിലെ ടാർമാക്കിലെ ചൂട് മൂലവും തെരുവുനായ്ക്കൾ കാരണവുമാണ് മയിലുകൾ ചത്തിട്ടുള്ളത്. വനംവകുപ്പ് നിർദ്ദേശിച്ച നടപടികൾ ഐഎഎഫ് നടപ്പാക്കിയെന്നും വൃത്തങ്ങൾ കൂട്ടിച്ചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം