വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; മൃതദേഹത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി

Published : Feb 20, 2020, 04:03 PM IST
വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; മൃതദേഹത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി

Synopsis

വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു.  മൃതദേഹത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി.

മുംബൈ: പുണെ-മുംബൈ എക്സ്പ്രസ് ഹൈവേയില്‍ വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. ബൗര്‍ വില്ലേജ് സ്വദേശിയായ അശോക് മാഗറാണ്(52) മരിച്ചത്.

വാഹനമിടിച്ച് റോഡില്‍ കിടന്ന അശോകിന്‍റെ ശരീരത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി. എക്സ്പ്രസ് ഹൈവേ മറികടക്കുന്നതിനിടെയാണ് അശോകിനെ അജ്ഞാത വാഹനം ഇടിച്ചത്. സംഭവത്തില്‍ കാംഷെറ്റ് പൊലീസ് കേസെടുത്തു. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം അശോകിന്‍റെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. 

PREV
click me!

Recommended Stories

ടോൾ പിരിച്ച മുഴുവൻ തുകയും തിരികെ നൽകണം, ഇനി ടോൾ പിരിക്കാൻ പാടില്ല; ഇ വി ഉടമകൾക്ക് സന്തോഷ വാർത്ത, മഹാരാഷ്ട്രയിൽ നിർദേശം
മഹാരാഷ്ട്രയില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലി, 7 പേരെ ആക്രമിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് 10 മണിക്കൂര്‍, ഒടുവില്‍ പിടികൂടി