പെഗാസസ്: അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു,ഡിജിറ്റൽ ഫോറൻസിക് പരിശോധന ഫലം അടക്കം റിപ്പോർട്ട്

Published : Aug 02, 2022, 08:32 AM IST
പെഗാസസ്: അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു,ഡിജിറ്റൽ ഫോറൻസിക് പരിശോധന ഫലം അടക്കം റിപ്പോർട്ട്

Synopsis

ഈ മാസം 12ന് കേസ് പരിഗണിക്കുമ്പോൾ ഉള്ളടക്കം  സുപ്രീം കോടതി വിലയിരുത്തും

ദില്ലി : പെഗാസസ് (Pegasus)ചാര സോഫ്റ്റ്‍വെയറിനെ കുറിച്ച് അന്വേഷിച്ച സുപ്രീംകോടതി(supreme court) നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചു(report submitted). വിരമിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറിയത്. ഈ മാസം 12ന് കേസ് പരിഗണിക്കുമ്പോൾ ഉള്ളടക്കം  സുപ്രീം കോടതി വിലയിരുത്തും. ഡിജിറ്റൽ ഫോറൻസിക് പരിശോധന ഫലം അടക്കമുള്ളതാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം ജൂലൈയിലാണ്  സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണ്  കേസ്.

പെഗാസസ് (Pegasus) ചാര സോഫ്റ്റ്‍വെയറിനെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ട്, ഇക്കഴിഞ്ഞ മെയ് മാസത്തിൽ  നൽകിയിരുന്നു, എന്നാൽ ഈ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ രംഗത്തെത്തി ഇരുന്നു . സമിതിയുടെ ഇടക്കാല റിപ്പോർട്ടിൽ 29 മൊബൈൽ ഫോണുകൾ പരിശോധിച്ചെന്ന വിവരം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചു. മാധ്യമപ്രവർത്തകരുടെ മൊഴികൾ സമിതി രേഖപ്പെടുത്തി. സാങ്കേതിക സമിതി അന്വേഷണത്തിനായി ഒരു സോഫ്റ്റ്‍വെയര്‍ വികസിപ്പിച്ചിരുന്നു.  സൈബർ സുരക്ഷാ ചട്ടങ്ങളിലെ മാറ്റം പോലുള്ള വിഷയങ്ങളിലെ ശുപാർശ ജസ്റ്റിസ് രവീന്ദ്രന്‍റെ നേതൃത്വത്തിൽ തയ്യാറാക്കും. 

5ജി സ്പെക്ട്രം ആർക്ക്? ലേലം അവസാനിച്ചു, ജിയോ മുന്നേറിയെന്ന റിപ്പോർട്ട്

5ജി സ്‌പെക്‌ട്രത്തിനായുള്ള (5G Spectrum) ഇന്ത്യയുടെ ആദ്യ ലേലം (Auction) ഇന്ന് സമാപിച്ചു. ലേലത്തിന്റെ ഏഴാം ദിവസമായിരുന്നു ഇന്ന്. 1,50,173 കോടി രൂപയാണ് അവസാന ലേല തുക എന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. വോഡാഫോണ്‍ ഐഡിയ, റിലയൻസ് ജിയോ, ഭാരതി എയർടെൽ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുത്തത്. കമ്പനികള്‍ സ്വന്തമാക്കിയ സ്‌പെക്ട്രങ്ങള്‍ സംബന്ധിച്ച വിവരം കേന്ദ്രം പുറത്തുവിട്ടിട്ടില്ല. 

റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ, എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, കോടീശ്വരൻ ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്നിവയെല്ലാം കടത്തി വെട്ടി എന്നാണ് റിപ്പോർട്ട്. 

കഴിഞ്ഞ വർഷം വിറ്റ 4G എയർവേവ്സിന്  77,815 കോടി രൂപയായിരുന്നു മൂല്യം. ഇതിന്റെ ഇരട്ടിയാണ് 5G എയർവേവ്സിന് ലഭിച്ചിരിക്കുന്നത്. 2010 ലെ 3G ലേലത്തിൽ നിന്ന് 50,968.37 കോടി രൂപ ലഭിച്ചിരുന്നു. 

4G-യേക്കാൾ 10 മടങ്ങ് വേഗത,  ലാഗ്-ഫ്രീ കണക്റ്റിവിറ്റി എന്നിവ വാഗ്ദാനം ചെയ്യാൻ കഴിവുള്ള എയർവേവുകളിൽ ഏറ്റവും കൂടുതൽ ലേലം വിളിച്ചത് ജിയോയാണ്, തൊട്ടുപിന്നിൽ ഭാരതി എയർടെലും വോഡഫോൺ ഐഡിയയും ഉണ്ടായിരുന്നു.  ജൂലൈ 26ന് ആരംഭിച്ച ലേലം ഏഴുദിവസമാണ് നീണ്ടത്. സ്‌പെക്ട്രം വിവതരണം ഓഗസ്റ്റ് 14ന് മുമ്പ് പൂര്‍ത്തിയാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

റിലയൻസ് ജിയോ ലേലത്തിന് മുന്നോടിയായി പതിനാലായിരം കോടി രൂപ കെട്ടിവെച്ചിരുന്നു. ഭാരതി എയർടെൽ 5500 കോടി രൂപയും, വോഡഫോൺ ഐഡിയ 2200 കോടി രൂപയും കെട്ടിവെച്ചു. അദാനി 100 കോടി രൂപയാണ് കെട്ടിവെച്ചത്. 

ഇന്റർനെറ്റ് നെറ്റ്‌വർക്കിനെ ചെറു ഉപവിഭാഗങ്ങളായി വിഭജിക്കാമെന്നതാണ് 5ജി നൽകുന്ന സൗകര്യം. സർവ്വീസ് പ്രൊവൈഡർമാർക്ക് പ്രത്യേക മേഖലകളിൽ വേഗതയും നെറ്റ്‌വർക്ക് ഉപയോഗവും നിയന്ത്രിക്കാനും അതു വഴി ഉപയോക്താവിന് മെച്ചപ്പെട്ട സേവനം നൽകാനുമാകും. കൂടുതൽ ഉപകരണങ്ങൾ ഓൺലൈനാകും. 

ലോ ഫ്രീക്വൻസി ബാന്‍ഡ് വിഭാഗത്തില്‍ 600 മെഗാഹെഡ്സ്, 700 , 800 , 900 , 1800 2100 , 2300 എന്നിവയാണ് ഉള്ളത് . മിഡ് ഫ്രീക്വൻസ് ബാന്‍ഡില്‍ 3300 മെഗാ ഹെഡ്സും ഹൈ ഫ്രീക്വൻസി ബാന്‍ഡില്‍ 26 ഗിഗാ ഹെഡ്സുമാണ് ലേലത്തിനുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5 ജി ലേലത്തിന് അനുമതി നല്‍കിയത്. പിന്നാലെ റിലയൻസ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയർടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികൾ  ലേലത്തില്‍ പങ്കെടുക്കാനും തയ്യാറായി.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല