പെഗാസസ് ഫോൺ ചോർത്തൽ: കമ്പനിക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി തമിഴ്നാട് എംപി

By Web TeamFirst Published Aug 14, 2021, 4:51 PM IST
Highlights

എൻഎസ്ഒ കമ്പനിക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അറ്റോർണി ജനറലിന്റെ അനുമതി തേടി തമിഴ്നാട്ടിൽ നിന്നുള്ള എം പി ടി.തിരുമാവളവൻ. സുപ്രീംകോടതി ജഡ്ജിയെയും സുപ്രീംകോടതി രജിസ്ട്രി ഉദ്യോഗസ്ഥരെയും നിരീക്ഷിച്ചത് കോടതി അലക്ഷ്യമാണെന്നും ഇതിന്മേൽ നടപടി വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. 

ദില്ലി: പെ​ഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ എൻഎസ്ഒ കമ്പനിക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അറ്റോർണി ജനറലിന്റെ അനുമതി തേടി തമിഴ്നാട്ടിൽ നിന്നുള്ള എം പി ടി.തിരുമാവളവൻ. സുപ്രീംകോടതി ജഡ്ജിയെയും സുപ്രീംകോടതി രജിസ്ട്രി ഉദ്യോഗസ്ഥരെയും നിരീക്ഷിച്ചത് കോടതി അലക്ഷ്യമാണെന്നും ഇതിന്മേൽ നടപടി വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാലിനാണ് അനുമതി തേടി അപേക്ഷ നൽകിയത്.  

ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ ആണ് ചാരസോഫ്റ്റ് വെയറായ പെഗാസെസ് നിർമ്മിച്ചത്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗാസസിൻ്റെ ഏറ്റവും വലിയ പ്രത്യേകത.  തങ്ങൾ ഈ സോഫ്റ്റ് വെയർ വിൽക്കുന്നത് സർക്കാരുകൾക്ക് മാത്രമാണ്  എന്ന് കമ്പനി നേരത്തെ വിശദീകരിച്ചിരുന്നു.

ഫേസ്ബുക്കും വാട്സാപ്പും ആപ്പിളുമെല്ലാം പെഗാസസ് ആക്രമണത്തിനിരയായിട്ടുണ്ട്. ടാർഗറ്റ് ചെയ്യപെടുന്ന ഫോണിന്റെ / ഡിവൈസിന്റെ എല്ലാ പ്രവർത്തനവും പെഗാസസ് ചോർത്തും, ഫോൺ വിളികളും മെസ്സേജുകളും ഫയലുകളും, ബ്രൗസിംഗ് ഡാറ്റയും വരെ ചോർത്താൻ കെല്പുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!