വോട്ടർ ഐഡി കാർഡ് മാത്രമല്ല; ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ 12 രേഖകള്‍ കൂടി ഉപയോഗിച്ച് വോട്ട് ചെയ്യാം

By Web TeamFirst Published Mar 24, 2024, 7:26 AM IST
Highlights

 13 ഇ​നം തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ വോ​ട്ട് ചെ​യ്യാ​നാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കേന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യക്തമാക്കിയിട്ടുണ്ട്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് 2024 പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. അവസാനവട്ട സ്ഥാനാർഥി പ്രഖ്യാപനവുമായി മുന്നണികളും പാർട്ടികളും നീങ്ങുകയാണ്. ഫോട്ടോ പതിപ്പിച്ച വോട്ടർ ഐഡി കാർഡാണ് ഏറ്റവും കൂടുതല്‍ പേർ വോട്ടിംഗിനായി ഉപയോഗിക്കാന്‍ സാധാരണയായി ആശ്രയിക്കാറുള്ള തിരിച്ചറിയല്‍ രേഖ. ഇതുമാത്രമല്ല, മറ്റ് 12 തിരിച്ചറിയല്‍ രേഖകളും തെരഞ്ഞെടുപ്പില്‍ ഐഡന്‍റിറ്റി കാർഡായി ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. 

Read more: കേരളത്തില്‍ കൗമാരക്കാര്‍ പോളിംഗ് ബൂത്തിലേക്ക് ഇരച്ചെത്തും; കണക്കില്‍ റെക്കോര്‍ഡിട്ട് സംസ്ഥാനം

ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ (എ​ൻ​പി​ആ​ർ) അ​ട​ക്ക​മു​ള്ള 13 ഇ​നം തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ വോ​ട്ട് ചെ​യ്യാ​നാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കേന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യക്തമാക്കിയിട്ടുണ്ട്. വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, യു​ഡി​ഐ​ഡി, സ​ർ​വീ​സ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ബാ​ങ്ക്, പോ​സ്റ്റ് ഓ​ഫീ​സ് പാ​സ് ബു​ക്ക്, ഹെ​ൽ​ത്ത് ഇ​ൻ​ഷൂറ​ൻ​സ് സ്മാ​ർ​ട്ട് കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​സ്പോ​ർ​ട്ട്, പെ​ൻ​ഷ​ൻ രേ​ഖ, എം​പി, എം​എ​ൽ​എ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, തൊ​ഴി​ലു​റ​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വയാണ് ലോക്സഭ ഇലക്ഷനില്‍ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താന്‍ ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍. എ​ന്നാ​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​ർ​ക്കു മാ​ത്ര​മേ ഈ ​തി​രി​ച്ച​റി​യ​ൽ രേ​ഖകള്‍ ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!