
ബെംഗലുരു: കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ശോഭയില്‍ അവ വിലപ്പോവില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ കണ്ട പങ്കാളിത്തം പക്ഷേ വോട്ടാവില്ലെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തിയുള്ള കോണ്‍ഗ്രസ് പോരാട്ടം വിജയിക്കില്ലെന്നാണ് കന്നഡ സംസാരിക്കുന്ന 69 ശതമാനം പേരും ഇംഗ്ലീഷ് സംസാരിക്കുന്ന 50 ശതമാനം പേരും വിലയിരുത്തുന്നത്.
വോട്ടുകളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുക സംവരണത്തിനാകുമെന്ന് കന്നഡ സംസാരിക്കുന്ന 75 ശതമാനം പേരും ഇംഗ്ലീഷ് സംസാരിക്കുന്ന 58 ശതമാനം പേരും വിലയിരുത്തുന്നത്. അഴിമതിയുടെ കാര്യത്തില്‍ എല്ലാ സംസ്ഥാനത്തെ സര്‍ക്കാരുകളും ഒരേ പോലെ ആണെന്നെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പ്രതികരിക്കുന്നത്. എന്നാല്‍ നിലവിലെ ബൊമ്മൈ സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിനേക്കാള്‍ അഴിമതിയില്‍ മുങ്ങിയവരാണെന്ന് വിശ്വസിക്കുന്നത് സര്‍വേയില്‍ പങ്കെടുത്ത 19 ശതമാനം പേരാണ്.
വികസനവും , കര്‍ഷകരുടെ പ്രശ്നങ്ങളും വോട്ട് പിടിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത വലിയൊരു ശതമാനം ആളുകള്‍ വിശദമാക്കുന്നു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ വോട്ട് തീരുമാനത്തെ ബാധിക്കുമെന്ന് വിശ്വസിക്കുന്നത് 45 ശതമാനം ആളുകളാണ്. ബാസവരാജ് ബൊമ്മൈ സര്‍ക്കാര്‍ കര്‍ഷകരോടെ കൂടുതല്‍ സൌഹാര്ദ്ദപരമായ നിലപാടുള്ളവരാണെന്നും ഇവര്‍ പ്രതികരിക്കുന്നു. 3.5 മില്യണ്‍ ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇവരില്‍ 52 ശതമാനം പേര്‍ സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരാണ്. കന്നഡ, ഇംഗ്ലീഷ് സംസാരിക്കുന്ന ഡിജിറ്റല്‍ വായനക്കാര്‍ എന്നിവര്‍ക്കിടയിലാണ് സര്‍വേ നടന്നത്.
കര്‍ണാടകയില്‍ ഭരണത്തിലെത്തുക ബിജെപി സഖ്യ സര്‍ക്കാരെന്ന് പീപ്പിള്‍സ് ചോയ്സ് സര്‍വ്വേ ഫലം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam