പെരിങ്ങൽക്കുത്ത് ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കുക

By Web TeamFirst Published Sep 12, 2020, 8:00 PM IST
Highlights

അധികജലം ഒഴുക്കി വിടുന്നത് മൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികൾക്കും നിയന്ത്രണം ഏർപ്പെടുത്തി

തൃശ്ശൂ‌‌‌ർ: പെരിങ്ങൽക്കുത്ത് ഡാമിലെ നാല് ക്രസ്റ്റ് ഗേറ്റുകൾ തുറന്നു. ജലനിരപ്പ് പൂർണ സംഭരണ ശേഷിയോട് അടുക്കുന്ന സാഹചര്യത്തിലാണ് ഡാം തുറന്നത്. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ അറിയിച്ചു.

അധികജലം ഒഴുക്കി വിടുന്നത് മൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. 423.55 മീറ്ററാണ് ശനിയാഴ്ച രാത്രി ഏഴിന് ഡാമിലെ ജലനിരപ്പ്. 424 മീറ്ററാണ് ഡാമിന്റെ പൂർണസംഭരണനില. ഡാമിൽ നിലവിൽ സംഭരണശേഷിയുടെ 95.71% ജലമുണ്ട്.

click me!