
ദില്ലി:ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹർജിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു.ബി ജെ പി നേതാവ് ആശ്വനി കുമാർ ഉപാധ്യായ നൽകി ഹർജിയിലാണ് കേന്ദ്ര മറുപടി
നിയമനിർമ്മാണ സഭകളുടെ പരിധിയിൽ വരുന്ന വിഷയമാണെന്നും കോടതിയുടെ പരിധിയിൽ വിഷയം വരില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ക്രിമിനൽ കേസുകളിൽ ശിക്ഷപ്പെടുന്നവർക്ക് ആജീവനാന്ത വിലക്ക് കടുത്ത നടപടിയാണെന്നും നിലവിലെ ആറ് വർഷത്തെ വിലക്ക് മതിയാകുമെന്നും കേന്ദ്രം വാദിക്കുന്നു. 1951 ലെ ജനപ്രാതിനിധ്യനിയമത്തിലെ ഇതുസംബന്ധിച്ചുള്ള ചട്ടങ്ങൾചോദ്യം ചെയ്താണ് ഹർജി എത്തിയത്. ഹർജിയിൽ നേരത്തെ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരുന്നു
ഇല്ല, എന്തായാലും ഇല്ല, അരവിന്ദ് കെജ്രിവാൾ രാജ്യസഭയിലേക്കില്ല; നിലപാട് വ്യക്തമാക്കി ആംആദ്മി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam