
നാഗ്‌പൂർ: നാഗ്‌പുരിലെ ഇന്ദിരാഗാന്ധി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റൽ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കർണ്ണാടകത്തിലെ ധർവാദ് ജില്ലയിലെ ബ്യാദാഗി ഗ്രാമത്തിൽ നിന്നുള്ള മന്യുകുമാർ വൈദ്യയാണ് മരിച്ചത്. മെയ് രണ്ടിനാണ് പിജി വിദ്യാർത്ഥിയായി ഗൈനക്കോളജി വിഭാഗത്തിൽ ഇദ്ദേഹം ചേർന്നത്.
ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ല. മരിക്കാൻ പോകുന്നുവെന്ന് സഹോദരന്റെ ഫോണിലേക്ക് സന്ദേശം അയച്ചിരുന്നു.
ലോല മനസ്സിനുടമയായ ഇദ്ദേഹം കവിതകളിൽ തത്പരനായിരുന്നുവെന്നാണ് വിവരം. മറാത്തിയിലും ഹിന്ദിയിലും സംസാരിക്കാൻ അറിയാത്തതിനാൽ രോഗികളോട് ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടിയിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam