വാട്സാപ്പ് വഴിയുള്ള ഫോൺ ചോർത്തല്‍: കേന്ദ്രം രാജ്യസഭയിൽ വിശദീകരണം നല്‍കും

By Web TeamFirst Published Nov 28, 2019, 5:40 AM IST
Highlights

ദ്വിഗ് വിജയ് സിംഗിൻറെ ശ്രദ്ധക്ഷണിക്കലിന് ഐടി മന്ത്രി രവിശങ്കർ പ്രസാദ് മറുപടി നല്കും.

ദില്ലി: വാട്സാപ്പ് വഴിയുള്ള ഫോൺ ചോർത്തലിൽ കേന്ദ്ര സർക്കാർ ഇന്ന് രാജ്യസഭയിൽ വിശദീകരണം നല്കും. ദ്വിഗ് വിജയ് സിംഗിൻറെ ശ്രദ്ധക്ഷണിക്കലിന് ഐടി മന്ത്രി രവിശങ്കർ പ്രസാദ് മറുപടി നല്കും. ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ നിരവധി ഫോണുകൾ ചോർത്തിയെന്ന് വാട്സാപ്പ് അമേരിക്കൻ കോടതിയെ അറിയിച്ചിരുന്നു. തൊഴിലാളി സംഘടനകൾ, തൊഴിൽ സാഹചര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഒറ്റ വ്യവസായ ചട്ടമാക്കാനുള്ള ബില്ലും ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.

click me!