'ഫോൺ നിരന്തരം ചോർത്തുന്നു, മക്കളുടെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു', എന്തിന് ഈ ഭയം? ബിജെപി സർക്കാരിനോട് പ്രിയങ്ക

By Web TeamFirst Published Dec 21, 2021, 4:24 PM IST
Highlights

മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ( Instagram Accounts) ഹാക്ക് ചെയ്തു. യോഗി ആദിത്യനാഥ് സർക്കാർ ( BJP Government) എന്തിനാണ് തങ്ങളെ ഇത്രയും ഭയക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. 

ദില്ലി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന് പിന്നാലെ ഫോൺ ചോർത്തൽ (Phone Tapping) ആരോപണം ഉയർത്തി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ( Priyanka Gandhi ). തന്റെ ഫോൺ സർക്കാർ നിരന്തരം ചോർത്തുന്നുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ( Instagram Accounts) ഹാക്ക് ചെയ്തു. യുപി ഭരിക്കുന്ന യോഗി ആദിത്യനാഥ് സർക്കാർ ( BJP Government) എന്തിനാണ് തങ്ങളെ ഇത്രയും ഭയക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. 

തന്‍റെയും സഹപ്രവര്‍ത്തകരുടെയും ഫോണുകള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന ആക്ഷേപവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. ചോര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ എല്ലാ ദിവസവും വൈകുന്നേരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേള്‍ക്കുന്നുണ്ടെന്നായിരുന്നു അഖിലേഷ് യാദവിന്റെ ആരോപഇതിന് പിന്നാലെയാണ് പ്രിയങ്കയും ഫോൺ ചോർത്തൽ ആരോപണം ഉന്നയിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി വനിത ശാക്തീകരണ പരിപാടിയിൽ പങ്കെടുത്തതിനെ പ്രിയങ്കാ ഗാന്ധി പരിഹസിച്ചു, കോൺഗ്രസിനെ അനുകരിച്ചാണ് പ്രധാനമന്ത്രി വനിത ശാക്തീകരണ പരിപാടിയിൽ പങ്കെടുത്തതെന്നും സ്ത്രീകൾക്കിടയിലെ കോൺഗ്രസിന്റെ സ്വാധീനം പ്രധാനമന്ത്രിയെ ആശങ്കപ്പെത്തുന്നതാണെന്നും പ്രിയങ്ക പറഞ്ഞു. 

ചർച്ച വഴിതിരിച്ച് വിടാൻ ശ്രമിക്കരുത്- രാഹുൽ ഗാന്ധി

സർക്കാരിനെതിരെ ആരോപണങ്ങളുയരുമ്പോൾ ചർച്ച വഴിതിരിച്ച് വിടാൻ മാധ്യമങ്ങൾ ശ്രമിക്കരുതെന്ന് രാഹുൽഗാന്ധി. ലഖീംപൂർ ഖേരി സംഭവത്തിൽ അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാർലമൻറിലെ പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധ മാർച്ചിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  വാർത്താ സമ്മേളനത്തിനിടെ ആൾക്കൂട്ട ആക്രമണത്തെ കുറിച്ചുള്ള രാഹുൽഗാന്ധിയുടെ ട്വീറ്റുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമപ്രവർത്തനോട് സർക്കാരിന് വേണ്ടി ജോലി ചെയ്യരുത് എന്നും രാഹുൽ പറഞ്ഞു.

 

 

click me!