ആളുകളെ കയറ്റിക്കൊണ്ടു പോവുകയായിരുന്ന പിക്കപ്പ് തലകീഴായി മറി‌ഞ്ഞ് 14 പേർ മരിച്ചു, 21 പേർക്ക് പരിക്ക്

Published : Feb 29, 2024, 10:30 AM IST
ആളുകളെ കയറ്റിക്കൊണ്ടു പോവുകയായിരുന്ന പിക്കപ്പ് തലകീഴായി മറി‌ഞ്ഞ് 14 പേർ മരിച്ചു, 21 പേർക്ക് പരിക്ക്

Synopsis

ദിണ്ടോരി ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകി. 

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ദിണ്ടോരിയിൽ പിക്കപ്പ് വാഹനം തലകീഴായി മറി‌ഞ്ഞ് പതിനാല് പേര്‍ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച അർദ്ധരാത്രി 1.30ഓടെയായിരുന്നു അപകടം. പ്രദേശത്ത് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഗ്രാമീണർ പിക്കപ്പിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിന് പിന്നാലെ വാഹനം തലകീഴായി മറിയുകയായിരുന്നു എന്നാണ് മനസിലാവുന്നതെന്ന് പൊലീസ് പറ‌ഞ്ഞു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസുകാരും ചേർന്ന് തൊട്ടടുത്തുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ദിണ്ടോരി ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകി. സംഭവത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മികച്ച ലഭ്യമാക്കാനുള്ള നിർദേശം ജില്ലാ ഭരണകൂടത്തിന്  നൽകിയിട്ടുണ്ട്. നടപടികള്‍ ഏകോപിപ്പിക്കാൻ ഒരു മന്ത്രിയെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം
തുടർച്ചയായ മൂന്നാം തവണയും എത്തിയില്ല, രാഹുൽ ​ഗാന്ധി വിളിച്ച എംപിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ, പോയത് സുഹൃത്തിന‍റെ കല്യാണത്തിന്