കേരളത്തെയടക്കം കരയിച്ച ചിത്രം, ലൈഫ് ജാക്കറ്റിനുള്ളിൽ മകനെ ചേർത്തുപിടിച്ച് ജീവൻ നഷ്ടമായ അമ്മ; വ്യാജമെന്ന് കളക്ടർ

Published : May 02, 2026, 12:35 AM IST
jabalpur mother fake photo

Synopsis

ജബൽപൂർ ബർഗി ഡാമിലെ ബോട്ട് അപകടത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം വ്യാജമാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമ്മിതമാകാവുന്ന ഈ ചിത്രം പങ്കുവെക്കരുതെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂർ ബർഗി ഡാമിലുണ്ടായ ബോട്ട് അപകടത്തിലേത് എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വൈകാരികമായ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം. തന്‍റെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരമ്മയുടെ ചിത്രം ദുരന്തത്തിന്‍റെ ഇരകളുടേതെന്ന പേരിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന് ബർഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് ജബൽപൂർ കളക്ടർ ഔദ്യോഗികമായി അറിയിച്ചു.

പ്രചരിക്കുന്ന ചിത്രം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്ന് എടുത്തതോ ആകാമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്ന് ജബൽപൂർ കളക്ടറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടു. ദുരന്തബാധിതരായ കുടുംബങ്ങളെയും രക്ഷാപ്രവർത്തനത്തെയും ഇത്തരം തെറ്റായ വിവരങ്ങൾ ദോഷകരമായി ബാധിക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി.

അപകടത്തിൽപ്പെട്ട വിനോദസഞ്ചാര ബോട്ടിൽ നിന്ന് ഒൻപത് മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തു കഴിഞ്ഞു. കാണാതായവർക്കായുള്ള തിരച്ചിൽ എൻഡിആർഎഫ്, എസ്‍ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഇടയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കാൻ വ്യാജ വാർത്തകൾ കാരണമാകുന്നുണ്ട്. ദുരന്തസമയങ്ങളിൽ വൈകാരികമായ ഉള്ളടക്കങ്ങൾ വേഗത്തിൽ പ്രചരിക്കാറുണ്ടെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ജബൽപൂർ ഭരണകൂടം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഘവ് ഛദ്ദ തെളിച്ച വഴിയെ എംഎൽഎമാർ നീങ്ങിയില്ല, ബിജെപി നീക്കത്തിന് തടയിട്ട് എഎപി; പഞ്ചാബ് നിയമസഭയിൽ വിശ്വാസവോട്ട് നേടി
നാളെ സുപ്രീം കോടതി പ്രത്യേക സിറ്റിംഗ്, കേന്ദ്ര സർക്കാർ ജീവനക്കാരെ പശ്ചിമബംഗാളിൽ വോട്ടെണ്ണൽ സൂപ്പർ വൈസർമാരായി നിയമിച്ചതിനെതിരെ ഹർജി