സ്ത്രീക്കും പുരുഷനും വ്യത്യസ്‌ത വിവാഹപ്രായം വേണ്ട; ബിജെപി നേതാവിന്റെ ഹർജി

Published : Aug 19, 2019, 07:28 PM IST
സ്ത്രീക്കും പുരുഷനും വ്യത്യസ്‌ത വിവാഹപ്രായം വേണ്ട; ബിജെപി നേതാവിന്റെ ഹർജി

Synopsis

ഈ ഭിന്നത അശാസ്ത്രീയമാണെന്നും പുരുഷമേധാവിത്വം മുൻനിർത്തിയുള്ളതാണെന്നും അശ്വനി കുമാർ ഉപാദ്ധ്യായ ഹർജിയിൽ കുറ്റപ്പെടുത്തി

ദില്ലി: രാജ്യത്ത് സ്ത്രീക്കും പുരുഷനും വ്യത്യസ്‌തച വിവാഹപ്രായം എന്ന നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹർജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാദ്ധ്യായയാണ് ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ വിഷയത്തിൽ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ വിശദീകരണം തേടി. ഇപ്പോൾ ഇന്ത്യയിൽ പുരുഷന്റെ വിവാഹ പ്രായം 21 ഉം സ്ത്രീക്ക് 18ഉമാണ്.

ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവർ കേന്ദ്രസർക്കാരിനും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.  ലിംഗപരമായി വിവാഹപ്രായത്തിലുള്ള ഈ ഭിന്നത അശാസ്ത്രീയമാണെന്നും പുരുഷമേധാവിത്വം മുൻനിർത്തിയുള്ളതാണെന്നും അശ്വനി കുമാർ ഉപാദ്ധ്യായ ഹർജിയിൽ കുറ്റപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാറിൽ കത്തിക്കരിഞ്ഞ ഒരു മൃതദേഹം, വീണ്ടും ഞെട്ടിച്ച് കൊണ്ട് സുകുമാര കുറുപ്പ് മോഡൽ ആവർത്തിച്ചു; പ്രതിയെ കുടുക്കിയത് കാമുകിയുള്ള ചാറ്റ്
പുകമഞ്ഞ് കാഴ്ച മറച്ചു, യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം, 25 പേരെ രക്ഷപ്പെടുത്തി