
ദില്ലി : അരുണാചൽ പ്രദേശിൽ ഇന്ത്യൻ ആർമിയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു. സൈനിക ഏവിയേഷൻ ഹെലികോപ്റ്റർ തവാങ്ങിനടുത്തുള്ള മേഖലയിൽ രാവിലെ 10 മണിയോടെ തകർന്നു വീഴുകയായിരുന്നു. പതിവ് യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
ചീറ്റ ഹെലികോപ്റ്ററിൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. ഇരുവരെയും അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഗുരുതരമായി പരിക്കേറ്റ ലഫ്റ്റനന്റ് കേണൽ സൗരഭ് യാദവ് ചികിത്സയ്ക്കിടെ മരിച്ചുവെന്ന് സൈന്യം അറിയിച്ചു. രണ്ടാമത്തെ പൈലറ്റ് ചികിത്സയിലാണ്. ഹെലികോപ്റ്റര്ർ തകരാനുണ്ടായ കാരണം അറിവായിട്ടില്ലെന്നും വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam