പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം; ദോഹ-ബെം​ഗളൂരു ഇൻഡി​ഗോ വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടു, അടിയന്തര ലാൻഡിങ്

Published : Sep 03, 2026, 07:37 PM IST
indigo flight

Synopsis

ഒരുമണിക്കൂറോളം വൈകി വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് ദോഹയിൽനിന്നുള്ള വിമാനം ബെം​ഗളൂരുവിലേക്ക് പുറപ്പെട്ടത്. ഇതിനുപിന്നാലെയാണ് വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടത്. പൈലറ്റുമാരിൽ ഒരാൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് വിമാനം തിരിച്ചുവിടാൻ കാരണമായതെന്നാണ് റിപ്പോർട്ട്.

മുംബൈ: പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ദോഹ-ബെം​ഗളൂരു ഇൻഡി​ഗോ വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച പുലർച്ചെ ദോഹയിൽനിന്ന് ബെം​ഗളൂരുവിലേക്ക് യാത്രതിരിച്ച ഇൻഡി​ഗോയുടെ 6E 1302 എയർബസ് A320NEO വിമാനമാണ് മസ്കറ്റിൽ അടിയന്തരമായി ഇറക്കിയത്. തുടർന്ന് പൈലറ്റിന് വൈദ്യസഹായം ലഭ്യമാക്കിയതായും യാത്രക്കാർക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും ഇൻഡി​ഗോ അറിയിച്ചു.

ഒരുമണിക്കൂറോളം വൈകി വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് ദോഹയിൽനിന്നുള്ള വിമാനം ബെം​ഗളൂരുവിലേക്ക് പുറപ്പെട്ടത്. ഇതിനുപിന്നാലെയാണ് വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടത്. പൈലറ്റുമാരിൽ ഒരാൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് വിമാനം തിരിച്ചുവിടാൻ കാരണമായതെന്നാണ് റിപ്പോർട്ട്. അടിയന്തരസാഹചര്യങ്ങളിൽ വിമാനത്തിൽനിന്ന് നൽകുന്ന മേയ്​ദേ സന്ദേശവും നൽകിയിരുന്നു. തുടർന്ന് വിമാനം മസ്കറ്റ് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.

എയർബസ് A320 വിമാനങ്ങളിൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടാകാറുള്ളത്. ഇവരിൽ ഒരാൾക്ക് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥവന്നാൽ ഇത് അടിയന്തരസാഹചര്യമായാണ് വിമാനക്കമ്പനികൾ പരി​ഗണിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ രണ്ടാമത്തെ പൈലറ്റിന് വിമാനം സുരക്ഷിതമായി പറത്താൻ കഴിയുമെങ്കിലും ജോലിഭാരം വർധിക്കും. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ എത്രയും വേ​ഗം സമീപത്തെ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് അസുഖബാധിതനായ പൈലറ്റിന് വൈദ്യസഹായം നൽകുകയാണ് ചെയ്യാറുള്ളത്.

ദോഹ-ബെം​ഗളൂരു വിമാനത്തിലെ ക്രൂ അം​ഗത്തിന് അടിയന്തര വൈദ്യസഹായം തേടേണ്ട സാഹചര്യമായതിനാലാണ് വിമാനം തിരിച്ചുവിട്ടതെന്ന് ഇൻഡി​ഗോയും പ്രസ്താവനയിലൂടെ അറിയിച്ചു. ലാൻഡിങ്ങിന് ശേഷം മെഡിക്കൽസംഘം ക്രൂ അം​ഗത്തിന് വൈദ്യസഹായം നൽകിയെന്നും ഇവർ സുഖംപ്രാപിച്ച് വരികയാണെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ബെം​ഗളൂരുവിലേക്കുള്ള യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പാടാക്കിയെന്നും മസ്കറ്റ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് വേണ്ട ലഘുഭക്ഷണങ്ങളടക്കം നൽകിയെന്നും ഇൻഡി​ഗോ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീതിയിൽ ലോകം, 2027 ഫെബ്രുവരി വരെ എൽ നിനോ അതിശക്തമായി തുടരാൻ സാധ്യത; കേരളത്തിൽ ഇത്തവണ ലഭിച്ചത് 21 ശതമാനം കുറവ് മഴ, മുന്നറിയിപ്പ്
സിജെപിയിലും വിമത ശല്യം, മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ പിളർപ്പ്, 'കോക്രോച് ജനതാ പാർട്ടി ഡെമോക്രാറ്റിക്' രൂപീകരിച്ചു