രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മീഷണറായി നിയമിച്ചതിനെതിരെ ഹർജി; സുപ്രീ കോടതി വാദം കേൾക്കും

By Web TeamFirst Published Aug 2, 2021, 2:32 PM IST
Highlights

ജൂലൈ 31 ന് വിരമിക്കാനിരിക്കെ ആയിരുന്നു ഗുജാറാത്ത് കേഡർ ഉദ്യോഗസ്ഥനായിരുന്ന അസ്താനയെ ദില്ലി കമ്മീഷണറായി  നിയമിച്ചത്. വിരമിക്കാൻ ആറു മാസം എങ്കിലും കാലാവധി  ഉള്ളവരെയേ പൊലീസ് മേധാവി ആയി നിയമിക്കാവൂ എന്ന സുപ്രീം കോടതി വിധി ലംഘിച്ചു എന്നാണ് ഹർജിയിലെ ആരോപണം.
 
ദില്ലി: രാകേഷ് അസ്താനയെ ദില്ലി പൊലീസ്  കമ്മീഷണറായി നിയമിച്ചതിനെതിരായ  ഹർജിയിൽ  സുപ്രീ കോടതി വാദം കേൾക്കും. ഓഗസ്റ്റ് അഞ്ചിന് കോടതി ഹർജി പരിഗണിക്കും.

ജൂലൈ 31 ന് വിരമിക്കാനിരിക്കെ ആയിരുന്നു ഗുജാറാത്ത് കേഡർ ഉദ്യോഗസ്ഥനായിരുന്ന അസ്താനയെ ദില്ലി കമ്മീഷണറായി  നിയമിച്ചത്. വിരമിക്കാൻ ആറു മാസം എങ്കിലും കാലാവധി  ഉള്ളവരെയേ പൊലീസ് മേധാവി ആയി നിയമിക്കാവൂ എന്ന സുപ്രീം കോടതി വിധി ലംഘിച്ചു എന്നാണ് ഹർജിയിലെ ആരോപണം.

വിരമിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കേയാണ്  രാകേഷ് അസ്താനയെ പൊലീസ് കമ്മിഷണറായി നിയമിച്ചത്. 2019 ജനുവരിയിൽ സി ബി ഐ സ്പെഷൽ ഡയക്ടറായിരിക്കേ അന്നത്തെ മേധാവി അലോക് വർമ്മയുമായി കൊമ്പ് കോർത്തതു വിവാദമായി. അസ്താനയെ സ്പെഷൽ ഡയറക്ടറായി നിയമിച്ചത് അലോക് വർമ എതിർത്തിരുന്നു. തുടർന്ന് വർമയ്ക്കൊപ്പം സി ബി ഐ യിൽ നിന്നു പുറത്തുപോയ അസ്താനയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനയ്ക്കുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!