മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഹർജി; സുപ്രീം കോടതി അടുത്തയാഴ്ച പരി​ഗണിച്ചേക്കും, നിയമവിഷയങ്ങൾ വിലയിരുത്തി സർക്കാർ

Published : Sep 26, 2026, 09:28 AM IST
supreme court

Synopsis

എഫ്ഐആറിലെ എല്ലാ ഉത്തരവുകളും ഏകകണ്ഠമെന്ന നിലപാട് കോടതിയെ അറിയിക്കും. ഒരുത്തരവിലും ഭിന്നതയില്ലെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ ഹർജിയിൽ നിയമ വിഷയങ്ങൾ വിലയിരുത്തി കേന്ദ്ര സർക്കാർ. സുപ്രീം കോടതി അടുത്ത ആഴ്ച ഹർജി പരിഗണിച്ചേക്കും. ഗ്യാനേഷ് കുമാറും മുതിർന്ന അഭിഭാഷകരെ കണ്ടു. എഫ്ഐആറിലെ എല്ലാ ഉത്തരവുകളും ഏകകണ്ഠമെന്ന നിലപാട് കോടതിയെ അറിയിക്കും. ഒരുത്തരവിലും ഭിന്നതയില്ലെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കണമെന്ന് മൂന്ന് എൻഡിഎ സഖ്യകക്ഷികളുടെ നിലപാടിനോട് യോജിക്കാതെ ജെഡിയു. എസ്ഐആറിൽ പ്രശ്നം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് നിയമപരമായി തടയാൻ ആയില്ല എന്ന് ജെഡിയു ചോദിക്കുന്നു. ഇന്ത്യ സഖ്യത്തിൽ ഇല്ലാത്ത പാർട്ടികളെ കൂടി ചേർത്ത് യോഗം വിളിക്കാനാണ് സിപിഎം നീക്കം. മമതാ ബാനർജിയുമായി എംഎ ബേബി സംസാരിച്ചു. എഎപി, ബിആർഎസ്, സിജെപി തുടങ്ങിയവയ്ക്കും ബേബി കത്തയച്ചു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ത്യ സഖ്യ യോഗം ചേരണമെന്ന് രാഹുൽ ഗാന്ധിയോട് മമത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയെ ഫോണിൽ വിളിച്ച് മമത ബാനർജി; വൈര്യം മറന്ന് യോജിച്ച പ്രക്ഷോഭത്തിനായി നീക്കം?
സ്വർണമെഡലോടെ എംബിബിഎസ്, പിന്നാലെ ഐഎഎസ്; മൻദീപ് കെ ഭണ്ഡാരി പുതിയ സിബിഎസ്ഇ ചെയർമാൻ