
ചെന്നൈ: അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ദിനം പുതുച്ചേരി ജിപ്മർ ( ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്) അടച്ചിടുന്നതിനെതിരായ ഹർജി ഞായറാഴ്ച മദ്രാസ് ഹൈക്കോടതി പരിഗണിക്കും. ഹർജി രാവിലെ 10:30ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തിങ്കളാഴ്ച ആശുപത്രി അടച്ചിട്ടാൽ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ഹർജിക്കാരൻ അറിയിച്ചു. ശാസ്ത്രക്രിയ നിശ്ചയിക്കപ്പെട്ടവരും ഗർഭിണികളടക്കം ആശുപത്രിയിലുണ്ടെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam