​ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണം; സുപ്രീംകോടതിയിൽ ഹർജി

By Web TeamFirst Published Jul 1, 2020, 5:02 PM IST
Highlights

ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ ജൂലൈ 26 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പരീക്ഷ മാറ്റി വയ്ക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

ദില്ലി: ഖത്തർ ഉൾപ്പടെ ഉള്ള ഗൾഫ് രാജ്യങ്ങളിൽ എം ബി ബി എസ് പ്രവേശനത്തിനുള്ള നീറ്റ് പ്രവേശന പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ ജൂലൈ 26 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പരീക്ഷ മാറ്റി വയ്ക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

വന്ദേഭാരത് മിഷന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ ഉണ്ടെങ്കിലും നീറ്റ് പരീക്ഷ എഴുതാൻ വരേണ്ട പല വിദ്യാർത്ഥികൾക്കും ടിക്കറ്റ് ലഭിക്കുന്നില്ല. ടിക്കറ്റ് ലഭിച്ചാലും ഇന്ത്യയിൽ എത്തിയാൽ വിദ്യാർത്ഥികൾക്ക് ക്വാറന്റീനിൽ പോകേണ്ടി വരും. ചില സംസ്ഥാനങ്ങളിൽ 21 ദിവസം വരെയാണ് ക്വാറന്റീനിൽ കഴിയേണ്ടത്. അതിനാൽ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷ എഴുതാൻ ബുദ്ധിമുട്ട് ആകും എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Read Also: കൊവിഡ്; ആശുപത്രികളിൽ ഇനി ചികിത്സ നൽകുക ​ഗുരുതര ലക്ഷണങ്ങളുള്ളവർക്ക് മാത്രമെന്ന് കർണാടക...

 

click me!