
ബീജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ 12-ാം ക്ലാസ് വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നൽകി. 20 വയസ്സുള്ള വിദ്യാർഥിയാണ് കുഞ്ഞിന് ജന്മം നൽകിയത്. പെൺകുട്ടി പഠിക്കുന്ന ഹോസ്റ്റലിന് സമീപത്തെ സ്കൂളിലെ വിദ്യാർഥിയും തമ്മിൽ ബന്ധത്തിലായിരുന്നെന്നും ഇക്കാര്യം വീട്ടുകാർക്ക് അറിയാമായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തു. ഗംഗ്ലൂർ പ്രദേശത്തെ പെൺകുട്ടികൾക്കായി സർക്കാർ നടത്തുന്ന ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനി ചൊവ്വാഴ്ച രാത്രി തലവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. വിവരമറിഞ്ഞ് അധികൃതർ സ്ഥലത്തെത്തി.
Read More..... ബംഗാളിൽ നിന്ന് കോഴിക്കോട്ടെത്തിയ തൊഴിലാളി എളുപ്പത്തിൽ കാശുണ്ടാക്കാന്‍ വഴി കണ്ടെത്തിയത് കഞ്ചാവ് കച്ചവടത്തിലൂടെ
12-ാം ക്ലാസ് ബോർഡ് പരീക്ഷയുടെ മൂന്ന് പേപ്പറുകളിൽ വിദ്യാർത്ഥി എഴുതിയിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന് വർഷമായി വിദ്യാർഥിക്ക് ഒരു ആൺകുട്ടിയുമായി ബന്ധമുണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് ഡിഇഒ പറഞ്ഞു. ആശുപത്രിയിൽ വച്ച് ഇരുവരുടെയും മാതാപിതാക്കളെ കണ്ടതായും ബാഗേൽ പറഞ്ഞു. പെൺകുട്ടിയുടെ ആരോഗ്യസ്ഥതിയെക്കുറിച്ച് അറിയാതിരുന്നതിലാണ് വാർഡനെ സസ്പെൻഡ് ചെയ്തത്. വിഷയത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിദ്യാർത്ഥി ഒരു ആൺകുട്ടിയുമായി ബന്ധത്തിലാണെന്നും അവരുടെ വീട്ടുകാർക്ക് അത് അറിയാമായിരുന്നുവെന്നും വാർഡൻ മൂന്ന് വർഷം മുമ്പ് ആൺകുട്ടിയുമായി ഒളിച്ചോടിയെന്നും വാർഡൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam