കോഴിക്കോട് എക്‌സൈസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് യുവാവ് പിടിയിലായത്.

കോഴിക്കോട്: വില്‍പനക്കായി എത്തിച്ച കഞ്ചാവ് ശേഖരവുമായി അതിഥി തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ ജയ്പാല്‍ഗുരി ജില്ലയിലെ പരിഹാര്‍പൂര്‍ സ്വദേശിയായ സഹജന്‍ അലി(29) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 3.200 കിലോഗ്രാം കഞ്ചാവ് പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് സംഭവം. കോഴിക്കോട് എക്‌സൈസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. കട്ടാങ്ങലിന് സമീപമുള്ള കുറുങ്ങോട്ട് കടവ് പാലത്തിനടുത്തുവെച്ചാണ് സഹജന്‍ അലിയെ കണ്ടെത്തിയത്. കഞ്ചാവ് ശേഖരം ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 

പരിസര പ്രദേശങ്ങളില്‍ വില്‍പന നടത്താനായാണ് ഇയാള്‍ ഒറീസയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കൊണ്ടുവന്നത്. താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ. ജിനീഷ്, ഇന്‍സ്‌പെക്ടര്‍മാരായ സ്‌ന്തോഷ് കുമാര്‍, സുജില്‍, അഖില്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...