
ദില്ലി: ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന വേളയില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്‍റ് രംഗത്ത്. രാജ്യത്ത് രണ്ടാം തരംഗത്തില്‍ അതിരൂക്ഷമായ കൊവിഡ് വ്യാപനത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കുറ്റപ്പെടുത്തുന്ന ഐഎംഎ ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. നവജ്യോത് ദാഹിയ പ്രധാനമന്ത്രി മോദിയെ 'സൂപ്പര്‍ സ്പ്രെഡര്‍' എന്നും കുറ്റപ്പെടുത്തി.
ദ ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് പ്രകാരം, കൊവിഡ് പ്രോട്ടോക്കോളുകളെ നിശ്ചയിച്ചത് പ്രധാനമന്ത്രി പങ്കെടുത്ത വലിയ റാലികളാണ്. ഇതിനാല്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19നെതിരായ കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കുമായിരുന്നില്ല.
തെരഞ്ഞെടുപ്പ് റാലികള്‍, ഹരിദ്വാറിലെ കുംഭമേള എന്നിവയെല്ലാം ഈ ആരോഗ്യ പ്രതിസന്ധി ഉടലെടുക്കുന്ന സമയത്തും തുടര്‍ന്നുകൊണ്ടിരുന്നു. ഇതെല്ലാം രാജ്യത്തെങ്ങും കൊവിഡ് കേസുകളും അത് കൊണ്ടുള്ള മരണവും, ആശുപത്രികളിലെ നീണ്ട രോഗികളുടെ കാത്തിരിപ്പിലേക്കും പ്രത്യക്ഷമായി കാണുന്ന രീതിയിലേക്ക് വളര്‍ന്നു.
മെഡിക്കല്‍ ഓക്സിജന്‍റെ അപര്യാപ്തയാണ് പല രോഗികളുടെയും മരണകാരണം. ഒക്സിജന്‍ ഉത്പാദനത്തിനുള്ള പല പദ്ധതികളും ഇന്നും അനുമതി ലഭിക്കാതെയിരിക്കുമ്പോഴാണ് ഇത്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും ജാഗ്രത കാണിച്ചതായി നമ്മുക്ക് കാണുവാന്‍ സാധിക്കില്ല.
അതേ സമയം 2020 ജനുവരിയില്‍ രാജ്യത്ത് ആദ്യത്തെ കൊവിഡ് കേസ് ഉണ്ടായിട്ടും. ഗുജറാത്തില്‍ അന്നത്തെ യുഎസ് പ്രസിഡന്‍റുമായി ചേര്‍ന്ന് ലക്ഷങ്ങള്‍ പങ്കെടുത്ത പരിപാടിയാണ് പ്രധാനമന്ത്രി സംഘടിപ്പിച്ചത്. അന്ന് മുതല്‍ ഒരു തയ്യാറെടുപ്പും കാര്യമായി നടത്തിയില്ല - ഐഎംഎ വൈസ് പ്രസിഡന്‍റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam