
ദില്ലി: ലഡാക്കിൽ സൈനികരെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ധീര ജവാന്മാരുടെ കരങ്ങളിൽ രാജ്യം സുരക്ഷിതമാണെന്നും സൈനികരുടെ ധൈര്യം മലനിരകളേക്കാൾ ഉയരത്തിലാണെന്നും സെനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദര്‍ശനം. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കരസേന മേധാവി എം എം നരവനെയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ഇന്ത്യയുടെ ശക്തി എന്തെന്ന് സൈനികർ തെളിയിച്ചുവെന്നും ഗൽവാനിൽ വീരമൃത്യുവരിച്ചവർക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിൽ, മുൻകൂട്ടി പ്രഖ്യാപിക്കാതെ യാത്ര
വലിയ വെല്ലുവിളികൾക്കിടയിലും നിങ്ങൾ സൈനികര്‍ രാജ്യത്തെ സംരക്ഷിക്കുന്നു. നിങ്ങളുടെ ധൈര്യം രാജ്യത്തിനാകെ പ്രചോദനമാണ്. ഇന്ത്യയുടെ ശക്തി എന്തെന്ന് സൈനികർ തെളിയിച്ചു. ഗൽവാനിൽ വീരമൃത്യുവരിച്ചവർക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയാണ്. ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നുമുള്ള വീര സൈനികരെ രാജ്യം ഈ അവസരത്തില്‍ നമിക്കുന്നു. ലോകം രാജ്യത്തെ സൈനികരുടെ ധൈര്യവും സാഹസികതയും കണ്ടു. ഇന്ത്യയുടെ 130 കോടി ജനങ്ങളുടെ സ്വാഭിമാനത്തിൻറെ പ്രതീകമാണ് ലഡാക്ക്. രാജ്യഭക്തരുടെ നാടാണ് ലഡാക്ക്. സമാധാനം കൊണ്ടുവരാൻ ധീരരതയാണ് ആവശ്യം. ഇന്ത്യ സൈനിക ശക്തികൂട്ടുന്നത് ലോകനന്മയ്ക്കും സമാധാനത്തിനു വേണ്ടിയാണ്.
ലഡാക്കിൽ മിന്നൽ സന്ദർശനം, പിന്നാലെ മന്ത്രിതലയോഗം വിളിച്ച് മോദി, അണിയറയിൽ എന്ത്?
സാമ്രാജ്യത്വ വാദികളുടെ കാലം കഴിഞ്ഞു. വികസനവാദികളുടെ കാലമാണിത്. ഭാരത് മാതാവിൻറെ സുരക്ഷയ്ക്ക് എന്നും സൈനികർക്കൊപ്പം നില്‍ക്കും. ലഡാക്ക് ഇന്ത്യൻ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രതീകമാണ് ശത്രുക്കളുടെ കുടിലശ്രമങ്ങളൊന്നും വിജയിക്കില്ല. രാജ്യത്തെ രക്ഷിക്കാൻ എന്ത് ത്യാഗത്തിനും നമ്മൾ തയ്യാറാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam