'ആ ഒരാൾ'ക്ക് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല; കശ്മീർ വിഷയത്തിൽ നെഹ്റുവിനെതിരെ മോദി

Published : Oct 11, 2022, 01:53 AM ISTUpdated : Oct 11, 2022, 01:54 AM IST
'ആ ഒരാൾ'ക്ക് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല; കശ്മീർ വിഷയത്തിൽ നെഹ്റുവിനെതിരെ മോദി

Synopsis

"സർദാർ വല്ലഭായ് പട്ടേൽ മറ്റ് നാട്ടുരാജ്യങ്ങളുടെ ലയന പ്രശ്‌നങ്ങൾ പരിഹരിച്ചു, എന്നാൽ 'ഒരാൾ'ക്ക് കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല." മോദി പറഞ്ഞു.  

അനന്ത്: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പരോക്ഷമായി വിമർശിച്ച് ​ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ പ്രസം​ഗം. "സർദാർ വല്ലഭായ് പട്ടേൽ മറ്റ് നാട്ടുരാജ്യങ്ങളുടെ ലയന പ്രശ്‌നങ്ങൾ പരിഹരിച്ചു, എന്നാൽ 'ഒരാൾ'ക്ക് കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല" മോദി പറഞ്ഞു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നടന്ന പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 

ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ പട്ടേലിന്റെ പാതയിലൂടെ നടന്നതിനാൽ ദീർഘകാലമായി നിലനിൽക്കുന്ന കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർദാർ പട്ടേലിന്റെ സ്വപ്ന പദ്ധതിയായ സർദാർ സരോവർ അണക്കെട്ടിന്റെ നിർമ്മാണം തടസ്സപ്പെടുത്താൻ അർബൻ നക്സലുകൾ ശ്രമിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.  രാഷ്ട്രീയത്തിലെ   ചില വിഭാഗങ്ങളെയും  മാവോയിസ്റ്റ് ലക്ഷ്യത്തോട് അനുഭാവം പുലർത്തുന്നവരെയും ചില സാമൂഹിക പ്രവർത്തകരെയും വിശേഷിപ്പിക്കാൻ ഉപയോ​ഗിക്കുന്ന പദമാണ് അർബൻ നക്സൽ. "സർദാർ സാഹിബ് എല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യയുമായി ലയിപ്പിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ കശ്മീരിന്റെ   പ്രശ്നം മറ്റൊരാൾ കൈകാര്യം ചെയ്തു, അയാൾക്ക് അത് പരിഹരിക്കാൻ കഴിഞ്ഞില്ല".  ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ പേരെടുത്ത് പറയാതെ  മോദി പറഞ്ഞു.  "സർദാർ സാഹിബിന്റെ പാത പിന്തുടരുന്നതിനാൽ, സർദാറിന്റെ  മൂല്യങ്ങൾ എനിക്കുണ്ട്, അതിനാലാണ് കശ്മീരിന്റെ പ്രശ്‌നം പരിഹരിക്കാനും സർദാർ പട്ടേലിന് യഥാർത്ഥ ആദരാഞ്ജലികൾ അർപ്പിക്കാനും സാധിച്ചത്". പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 
 
ഗുജറാത്തിലെ മുൻ കോൺഗ്രസ് സർക്കാരുകൾക്കെതിരെയും മോദി ആഞ്ഞടിച്ചു. അവർ അണക്കെട്ടുകൾ നിർമ്മിച്ചപ്പോൾ വെള്ളം കൊണ്ടുപോകാൻ ഒരു കനാൽ ശൃംഖല സൃഷ്ടിച്ചിട്ടില്ല. അവരെന്താ ഡാമുകൾ കാഴ്ച്ചയ്ക്കായി നിർമ്മിച്ചതാണോ? 20 വർഷം കൊണ്ട് ഞാനതൊക്കെ പൂർത്തിയാക്കി. എല്ലായിടത്തും വെള്ളമെത്തിയതോടെ ​ഗുജറാത്തിന്റെ കാർഷികമേഖല പുഷ്ടിപ്പെട്ടു. പത്തു മുതൽ 20 ശതമാനം വരെ വളർച്ചയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. 

"കോൺഗ്രസ് അംഗങ്ങളോട് സംസാരിക്കാൻ അവസരം കിട്ടിയാൽ അവരോട് ചോദിക്കണം സർദാർ പട്ടേലിന്റെ ബഹുമാനാർത്ഥം നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ  പ്രതിമ അവർ എപ്പോഴെങ്കിലും സന്ദർശിച്ചിട്ടുണ്ടോ എന്ന്"-   ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. "സർദാർ സാഹിബ് അന്തരിച്ചിട്ട് പതിറ്റാണ്ടുകളായി, ഇപ്പോഴെങ്കിലും കുറച്ച് ഔചിത്യം കാണിക്കുകയും സർദാർ സാഹബിന്റെ കാൽക്കൽ വണങ്ങുകയും ചെയ്യുക. അവർ അങ്ങനെ ചെയ്യില്ല.. " അദ്ദേഹം പറഞ്ഞു. ദശാബ്ദങ്ങളായി ഗാന്ധിജിയുടെ പേരിൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്ക് ദണ്ഡി യാത്രയുടെ വഴി മെച്ചപ്പെടുത്താനുള്ള ആശയം ലഭിച്ചില്ല. ബിജെപി  ആ ദൗത്യം ഏറ്റെടുത്തു. വഴി മുഴുവൻ വികസിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 400 കിലോമീറ്ററിലധികം ആധുനിക ഹൈവേ ഉണ്ടാക്കി. പുതിയ തലമുറയ്ക്ക് സത്യാഗ്രഹം പരിചയപ്പെടുത്താൻ  ഒരു പ്രചാരണം ഏറ്റെടുത്തു എന്നും മോദി പറഞ്ഞു. 

Read Also: 'ബിജെപിക്ക് വിറളിപിടിച്ചു'; കുട്ടികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ കോൺ​ഗ്രസിന്റെ മറുപടി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിനിലെ ശുചിമുറിയിൽ യുവതിയും യുവാവും, വാതിലടച്ചിട്ടത് 2 മണിക്കൂര്‍! നട്ടംതിരിഞ്ഞ് യാത്രക്കാരും ജീവനക്കാരും
പഠനം പാതിവഴിയിൽ, എങ്ങനെയെങ്കിലും ജോലിക്ക് കയറാൻ തിരക്ക്; ഇന്ത്യയിലെ 'ജെൻ സി' നേരിടുന്ന പ്രതിസന്ധികൾ