'ബിജെപിക്ക് വിറളിപിടിച്ചു'; കുട്ടികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ കോൺ​ഗ്രസിന്റെ മറുപടി

Published : Oct 11, 2022, 12:50 AM ISTUpdated : Oct 11, 2022, 01:05 AM IST
'ബിജെപിക്ക് വിറളിപിടിച്ചു'; കുട്ടികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ കോൺ​ഗ്രസിന്റെ മറുപടി

Synopsis

ഇതുസംബന്ധിച്ച്  ബാലാവകാശ സംഘടനയായ എൻ‌സി‌പി‌സി‌ആർ  നൽകിയ പരാതി നിസാരവും അടിസ്ഥാനരഹിതവുമാണെന്നും കോൺ​ഗ്രസ് പറഞ്ഞു. ഭരണകക്ഷിയും അതിന്റെ ഭാരവാഹികളും കുട്ടികളെ പാർട്ടിപ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപിക്കെതിരെ കോൺഗ്രസ്....

ദില്ലി: ഭാരത് ജോഡോ യാത്രയിൽ ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമൊന്നും നടന്നിട്ടില്ലെന്നും കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചില്ലെന്നും  തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച് കോൺ​ഗ്രസ്. ഇതുസംബന്ധിച്ച്  ബാലാവകാശ സംഘടനയായ എൻ‌സി‌പി‌സി‌ആർ  നൽകിയ പരാതി നിസാരവും അടിസ്ഥാനരഹിതവുമാണെന്നും കോൺ​ഗ്രസ് പറഞ്ഞു. ഭരണകക്ഷിയും അതിന്റെ ഭാരവാഹികളും കുട്ടികളെ പാർട്ടിപ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപിക്കെതിരെ കോൺഗ്രസ് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. 

 ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ (എൻസിപിസിആർ) പരാതിയിൽ തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതിയുടെ നോട്ടീസിന് മറുപടി നൽകാൻ പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേഷ്, വക്താവും പാർട്ടിയുടെ സോഷ്യൽ മീഡിയ മേധാവിയുമായ സുപ്രിയ ശ്രീനാഥ്, മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ് എന്നിവരടങ്ങുന്ന കോൺഗ്രസ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരെ കണ്ടു. "ഭാരത് ജോഡോ യാത്രയിൽ ജനപ്രാതിനിധ്യ നിയമത്തിന്റെ  ലംഘനമൊന്നും ഉണ്ടായിട്ടില്ലെന്ന് ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ  അറിയിച്ചു. എൻ‌സി‌പി‌സി‌ആറിന്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങൾക്ക് നോട്ടീസ് നൽകിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല". തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോ​ഗസ്ഥരെ കണ്ടതിന് ശേഷം ജയറാം രമേശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഭാരത് ജോഡോ യാത്രയിൽ  കുട്ടികളെ ഉപയോഗിക്കുന്നുവെന്ന  എൻസിപിസിആറിന്റെ ആരോപണം ബാലിശമാണ്. ഇതിന് വിശദമായ തെളിവ് തങ്ങൾ സമർപ്പിച്ചു.  കുട്ടികൾക്കായി ഒരു പെയിന്റിംഗ് മത്സരം മാത്രമാണ് സംഘടിപ്പിച്ചത്. രാഹുൽ ഗാന്ധി ഒരു സമ്മാന വിതരണ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചുവെന്ന് പറയുന്നത് തികച്ചും അസത്യമാണെന്നും ജയറാം രമേശ് പറഞ്ഞു.  ആയിരക്കണക്കിന്  ആളുകൾ റോഡുകളിൽ വന്ന് രാഹുൽ ഗാന്ധിക്കൊപ്പം സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നു. ഇത് നിയമവിരുദ്ധമായ നടപടിയല്ല. തെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമല്ല. പാർട്ടിക്ക് വോട്ട് ചെയ്യാൻ രാഹുൽ ഗാന്ധി കുട്ടികളോട് ആവശ്യപ്പെടുന്നുമില്ല. 2007ൽ എൻസിപിസിആർ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ബിജെപി-ആർഎസ്എസ് പ്രവർത്തകൻ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്. അതിന്റെ ഭാ​ഗമാണിതൊക്കെയെന്നും ജയറാം രമേശ് പറഞ്ഞു.  പ്രിയാങ്ക് കനൂംഗോ ആണ് എൻസിപിസിആർ അധ്യക്ഷൻ. 

 ബിജെപിക്ക് വിറളിപിടിച്ചിരിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയെ തകർക്കാൻ അവർ എന്തും ചെയ്യും. അത് തുടരുമെന്നും ജയറാം രമേശ് പറഞ്ഞു. മറ്റ് ഏജൻസികളോട് അവരുടെ ജോലി ചെയ്യാൻ പറയണമെന്നും അവരുടെ ജോലി തിരഞ്ഞെടുപ്പ് നിരീക്ഷകനെ ഏൽപ്പിക്കരുതെന്നും പറയണമെന്നും തങ്ങൾ പറഞ്ഞതായി സൽമാൻ ഖുർഷിദ് പറഞ്ഞു. സെപ്റ്റംബർ 7 ന് ഭാരത് ജോഡോ യാത്ര ആരംഭിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ്,  യാത്രയിൽ "കുട്ടികളെ രാഷ്ട്രീയ ഉപകരണങ്ങളായി ദുരുപയോഗം ചെയ്തു" എന്നാരോപിച്ച് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരായ പരാതിയിൽ ആവശ്യമായ നടപടിയും അന്വേഷണവും ആരംഭിക്കാൻ എൻസിപിസിആർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധിയും ജവഹർ ബാൽ മഞ്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ കുട്ടികളെ   രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നുവെന്ന് പരാതിയിൽ എൻസിപിസിആർ പറഞ്ഞിരുന്നു.  

Read Also: അമ്മയുടെ മുന്നിലിട്ട് മകളെ കൂട്ടബലാത്സം​ഗം ചെയ്തു; സംഭവം നൃത്തപരിപാടി കഴിഞ്ഞുവരുന്നതിനിടെ, രണ്ട് പേർ പിടിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി; വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 1.18 കോടി രൂപ പിടികൂടി