
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചേംബർ ഓഫ് കൊമേഴ്സിനെ അഭിസംബോധന ചെയ്യും. 95-ാം വാർഷിക പ്ലീനറി സമ്മേളനത്തിൽ രാവിലെ പതിനൊന്ന് മണിക്ക് വിഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി സംവദിക്കുന്നത്. അൺലോക്ക് വൺ ഏർപ്പെടുത്തിയ ശേഷമുള്ള സാമ്പത്തിക സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തുമെന്ന് സൂചനയുണ്ട്.
Read more: കൊവിഡ് രോഗികള്‍ 75 ലക്ഷത്തിനടുത്ത്; ബ്രസീലില്‍ ഞെട്ടിക്കുന്ന കണക്കുകള്‍
കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് മുൻനിർത്തിയും പ്രധാനമന്ത്രി സംസാരിക്കും. കൊവിഡ് പ്രതിസന്ധിക്കിടെ ഇത് രണ്ടാം തവണയാണ് സാമ്പത്തിക സംഘടനകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. നേരത്തെ കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസുമായി സംസാരിച്ച പ്രധാനമന്ത്രി സാമ്പത്തിക ഉത്തേജക പാക്കേജിൻറെ നേട്ടം വൈകാതെ സമ്പദ് വ്യവസ്ഥയിൽ പ്രതിഫലിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam