
ദില്ലി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നൊബേൽ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡർ അസ്‌ലെ തോജെ മോദിയെ പുരസ്കാരത്തിന് പരിഗണിക്കുന്നു എന്ന കാര്യം വെളിപ്പെടുത്തി എന്നാണ് പറുത്തുവന്ന റിപ്പോര്‍ട്ടുകൾ. സ്വകാര്യ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം ഇക്കാര്യം പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.
എന്നാൽ ഈ വാര്‍ത്ത വ്യാജമാണെന്ന് പറയുന്ന നൊബേൽ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡർ അസ്‌ലെ തോജെയുടെ വീഡിയോയും പുറത്തുവന്നു. ഇത് സംബന്ധിച്ച ഒരു ട്വീറ്റ് കണ്ടു, അത് വ്യാജമാണ് ആരും അത് ചർച്ച ചെയ്യരുത്, അതിന് ഊർജമോ ഓക്സിജനോ നൽകരുത്. ആ ട്വീറ്റിൽ ഉള്ളത് പോലെയുള്ള ഒന്നും ഞാൻ പറഞ്ഞിട്ടില്ല, അത് ഞാൻ നിഷേധിക്കുന്നുവെന്നും പറയുന്ന വാർത്താ ഏജൻസിയായ എഎൻഐയുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
നരേന്ദ്ര മോദിയുടെ ആരാധകനാണ് താനെന്നും വിശ്വസ്തനായ നേതാവാണ് മോദിയെന്നും പരസ്പരം പോരടിക്കുന്ന രാജ്യങ്ങളെ സമാധാനത്തിന്റെ പാതയിലെത്തിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള കഴിവുള്ള നേതാവാണ് മോദിയെന്നും തോജെ പറഞ്ഞുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകളിൽ പറഞ്ഞത്.
കഴിഞ്ഞ ദിവസം ആര്‍.ആര്‍.ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്കാര്‍ നേടിയതില്‍ അണിയറക്കാരെ മോദി അഭിനന്ദിച്ചു. അസാധാരണമായ നേട്ടമാണ് ഇത്. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന്‍റെ ജനപ്രീതി ഇന്ന് ആഗോളതലത്തിലാണ്. വരും വർഷങ്ങളിൽ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ഗാനമായിരിക്കും അത്. ഇതിന്‍റെ വിജയത്തില്‍ അണിയറക്കാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഓസ്കാറിന്‍റെ ഔദ്യോഗിക ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മോദിയുടെ അഭിനന്ദനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam