
ദില്ലി: എഴുപത്തിമൂന്നാം ജന്‍മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമോ ആപ്ലിക്കേഷന്‍ വഴിയും വെബ്‌സൈറ്റിലൂടെയും വീഡിയോ ആശംസകള്‍ നേരാന്‍ അവസരം. റീല്‍സ് മാതൃകയില്‍ ഷൂട്ട് ചെയ്‌ത വീഡിയോകളാണ് നമോയില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുക. പ്രധാനമന്ത്രിയുടെ ജന്‍മദിനത്തില്‍ ബിജെപി ആരംഭിച്ചിരിക്കുന്ന ഈ ക്യംപയിന്‍റെ പേര് 'എക്‌സ്‌പ്രസ് യുവര്‍ സേവാ ഭാവ്' എന്നാണ്. നമോ ആപ്പില്‍ ലോഗിന്‍ ചെയ്‌ത ശേഷം വേണം പ്രധാനമന്ത്രിക്ക് ആശംസ കൈമാറാന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്‍മദിനത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ആശംസാ പ്രവാഹമായിരുന്നു. ഇത്തവണ ഇത് വ്യത്യസ്തമാക്കുന്നതിന്‍റെ ഭാഗമായാണ് വീഡിയോ ആശംസാ ക്യംപയിനുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. https://nm-4.com/VideoShubhkaamna എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നമോ ആപ്പില്‍ പ്രവേശിക്കാം. നമോ ആപ്പില്‍ പ്രവേശിച്ച ശേഷം വീഡിയോ ശുഭ്‌കാമ്‌ന (Video Shubhkaamna) എന്നെഴുതിയിരിക്കുന്ന ബാനറില്‍ ആദ്യം ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന വെബ് പേജില്‍ അപ്‌ലോഡ് വീഡിയോ ഓപ്‌ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് തല്‍സമയം ആശംസാ വീഡിയോ റെക്കോര്‍ഡ് ചെയ്യാനായി വീഡിയോ ക്യാമറ ഇപ്പോള്‍ ഓപ്പണായി വരും. വീഡിയോ ഷൂട്ട് ചെയ്‌ത ശേഷം നെക്‌സ്റ്റ് ഓപ്‌ഷന്‍ തെരഞ്ഞെടുക്കുക.
തുറന്നുവരുന്ന പേജില്‍ കാണുന്ന കാറ്റഗറി ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം വീഡിയോ ഗ്രീറ്റിംഗ് കാറ്റഗറി തെരഞ്ഞെടുത്ത് പോസ്റ്റ് വീഡിയോ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ അപ്‌ലോഡ് ആവും. ഇനി കാണുന്ന പേജില്‍ വീഡിയോ വാള്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ ലക്ഷക്കണക്കിനാളുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേര്‍ന്ന വീഡിയോ ആശംസകള്‍ കാണാനാകും. ഈ വീഡിയോകള്‍ ലൈക്ക് ചെയ്യാനും കമന്‍റ് ചെയ്യാനും ഷെയര്‍ ചെയ്യാനുമുള്ള അവസരമുണ്ട്. ഇതിന് പുറമെ ഇ-കാര്‍ഡ് വഴി പ്രധാനമന്ത്രിക്ക് ആശംകള്‍ നേരാനുള്ള അവസരവുമുണ്ട്. നമോ ആപ്പിലെ ഫാമിലി ഇ-കാര്‍ഡ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ആശംസാ കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയക്കാം. സമാനമായി മറ്റനേകം ജന്‍മദിനാഘോഷ പരിപാടികളിലും പൊതുജനങ്ങള്‍ക്ക് നമോ ആപ് വഴി പങ്കുചേരാം.
രാജ്യത്തെ ഏറ്റവും പ്രചാരമുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് നമോ ആപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും രാജ്യത്തിന്‍റേയും വികസന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് നവീന മാധ്യമങ്ങള്‍ വഴി എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നമോ ആപ്ലിക്കേഷന്‍ ആരംഭിച്ചത്.
Read more: ചന്ദ്രയാന്‍ വരെ പിന്നിലായി! ആ മോദി- പ്രഗ്നാനന്ദ ചിത്രം വേറെ ലെവലാണ്, റെക്കോർഡാണ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam