
ദില്ലി: ഹിമാചൽ പ്രദേശിലെ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ ലാപ്ച്ചയിലെ സൈനികരോടൊപ്പമാണ് മോദിയുടെ ദീപാവലി ആഘോഷം. ദീപാവലി ആഘോഷിക്കുന്ന രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. അതേസമയം, ചിരാതുകള്‍ തെളിയിച്ചും പൂജകളും പ്രാർത്ഥനകളുമായും ദീപാവലി കെങ്കേമമാക്കുകയാണ് ഉത്തരേന്ത്യ.
ഇത്തവണയും സൈനികരോടൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. 2014 ൽ പ്രധാനമന്ത്രി പദത്തിലെത്തിയതു മോദിയുടെ എല്ലാ ദീപാവലിയും സൈനികരോടൊപ്പമാണ്. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ നൗഷേരയിലെ സൈനികരോടൊപ്പമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം. അതേസമയം, ദീപാവലി പകർന്ന ഉത്സവഛായയിലാണ് ഉത്തരേന്ത്യ. കാളി പൂജയാക്കൊരുങ്ങിയ കൊൽക്കത്തയിലെ തെരുവുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ദീപാലങ്കര പ്രഭയിൽ മുങ്ങി നിൽക്കുകയാണ് അയോധ്യ, ഇത്തവണത്തെ ദീപോത്സവത്തിന് ലോക റെക്കോർഡെന്ന തിളക്കത്തിനാണ് ഒരുങ്ങുന്നത്. സരയൂ നദീക്കരയിലെ 51 ഘാട്ടുകളിൽ തെളിഞ്ഞത് 22 ലക്ഷം ദീപങ്ങളാണ്.
രാമ ലക്ഷ്മണമാരായി അണിഞ്ഞൊരുങ്ങിയും വീടുകളിൽ ലക്ഷ്മി പൂജയുമായി നാടും നഗരവും ദീപാവലിത്തിരക്കിലാണ്. ദില്ലിയിൽ പടക്കങ്ങള്‍ക്ക് നിരോധനമുണ്ടെങ്കിലും ആഘോഷങ്ങള്‍ക്ക് കുറവൊന്നുമില്ല. എട്ട് വർഷത്തിനിടെ വായു ഗുണനിലവാരം ഏറ്റവും മെച്ചപ്പെട്ട ദീപാവലി കൊണ്ടാടുകയാണ് തലസ്ഥാന നഗരി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam