5000 കോടിയുടെ പദ്ധതികള്‍ ചെന്നൈയിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, അര്‍ജുന്‍ യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി

Published : Feb 14, 2021, 01:57 PM ISTUpdated : Feb 14, 2021, 04:50 PM IST
5000 കോടിയുടെ പദ്ധതികള്‍ ചെന്നൈയിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, അര്‍ജുന്‍ യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി

Synopsis

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഉദ്ഘാടന വേദിയില്‍ കറുത്ത മാസ്ക്ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞു

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി അയ്യായിരം കോടിയുടെ വികസന പദ്ധതികള്‍ ചെന്നൈയിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തദ്ദേശീയമായി വികസിപ്പിച്ച അര്‍ജുന്‍ യുദ്ധ ടാങ്ക് പ്രധാനമന്ത്രി സൈന്യത്തിന് കൈമാറി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഒ പനീര്‍സെവവുമായി മോദി അനൗപചാരിക ചര്‍ച്ച നടത്തി. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഉദ്ഘാടന വേദിയില്‍ കറുത്ത മാസ്ക്ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത് മാസ്ക്ക് മാറ്റി മറ്റ് നിറത്തിലുള്ള മാസ്ക്ക് ധരിച്ച ശേഷമാണ് പൊലീസ് ഇവരെ അനുവദിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ഉള്‍പ്പടെ കറുത്ത മാസ്ക്ക് പൊലീസ് ഒഴിവാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതിയ തൊഴിലുറപ്പ് ബില്ലിൽ ലോക്സഭയിൽ ചർച്ച; വികസിത ഭാരതത്തിനുള്ള ബില്ലെന്ന് സർക്കാർ, രാത്രി 10 മണിവരെ ചർച്ച തുടരും
3 രൂപ വരെ കുറയും, വിലക്കുറവ് ജനുവരി 1 മുതൽ; വമ്പൻ തീരുമാനമെടുത്ത് കേന്ദ്രം, രാജ്യത്ത് സിഎൻജി, പിഎൻജി വില കുറയ്ക്കാൻ താരിഫ് പരിഷ്കരണം