ദിൽനയെയും രൂപയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി; 'ഇരുവരുടെയും സാഹസികയാത്ര നിരവധി സ്ത്രീകൾക്ക് പ്രചോദനം'

Published : Sep 28, 2025, 01:32 PM IST
Lt Commanders Dilna and Roopa, PM Modi

Synopsis

മൻ കീ ബാത്തിൽ 238 ദിവസം കൊണ്ട് പായ്‌വഞ്ചിയിൽ ഭൂമി ചുറ്റിവന്ന മലയാളിയായ കെ.ദിൽനയെയും തമിഴ്നാട്ടുകാരിയായ എ. രൂപയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ആർഎസ്എസിൻ്റെ നൂറാം വാർഷികത്തിൽ സംഘടനയെ പ്രശംസിച്ച അദ്ദേഹം സുബീൻ ഗാർഗിൻ്റെ മരണത്തിൽ അനുശോചിച്ചു

ദില്ലി: പായ്‌വഞ്ചിയിൽ 238 ദിവസം കൊണ്ട് ഭൂമി ചുറ്റിവന്ന മലയാളിയായ കെ.ദിൽനയെയും തമിഴ്നാട്ടുകാരിയായ എ. രൂപയെയും മൻകീബാത്തിൽ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. ദൗത്യം പൂർത്തിയാക്കിയതിന്റെ വിശേഷങ്ങൾ ഇരുവരും പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർമാരായ ഇരുവരുടെയും സാഹസിക യാത്ര നിരവധി സ്ത്രീകൾക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളെയും നരേന്ദ്രമോദി മൻ കി ബാത്തിൽ പ്രശംസിച്ചു. 

ജിഎസ്ടി പരിഷ്കാരത്തെക്കുറിച്ചും അതിൽ ജനങ്ങൾക്ക് ലഭിച്ച ഗുണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഉത്സവകാലത്ത് സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്നും ഗാന്ധിജയന്തി ദിനത്തിൽ ഖാദി ഉൽപന്നങ്ങൾ വാങ്ങണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അസമീസ് സംസ്കാരത്തിന്റെ തിളങ്ങുന്ന ഉദാഹരണമായിരുന്നു സുബീൻ ഗാർഗെന്നും അദ്ദേഹം പറഞ്ഞു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭീകരരുടെ പദ്ധതികൾ തകര്‍ത്തെറിഞ്ഞ് സേന! ജമ്മു കശ്മീരിൽ ഭീകര ഒളിത്താവളം തകർത്തു, എസ്എൽആർ റൈഫിളും തിരകളും പിടികൂടി
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ