പ്രധാനമന്ത്രി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു; എല്ലാ പൗരന്മാരും വാക്‌സിന്‍ എടുക്കണമെന്ന് മോദി

By Web TeamFirst Published Mar 1, 2021, 7:50 AM IST
Highlights

പുതുച്ചേരി സ്വദേശി പി നിവേദയാണ് മോദിക്ക് വാക്‌സിന്‍ നല്‍കിയത്. എല്ലാ പൗരന്മാരും വാക്‌സിന്‍ എടുക്കണമെന്ന് കൊവിഡ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ദില്ലി എയിംസില്‍ നിന്നാണ് കൊവാക്സിന്‌‍റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി പി നിവേദയാണ് മോദിക്ക് വാക്‌സിന്‍ നല്‍കിയത്. എല്ലാ പൗരന്മാരും വാക്‌സിന്‍ എടുക്കണമെന്ന് കൊവിഡ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്ന് മുതല്‍ വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. സംസ്ഥാനത്ത് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും സ്വയം തെരഞ്ഞെടുക്കാം. സര്‍ക്കാര്‍ മേഖലയില്‍ സൗജന്യമാണെങ്കിലും സ്വകാര്യ മേഖലയില്‍ ഒരു ഡോസ് വാക്സീന് 250 രൂപ നല്‍കണം.

click me!