
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഐ രാജ്യസഭ എംപി ബിനോയ് വിശ്വം അവകാശ ലംഘന നോട്ടിസ് നൽകി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് നോട്ടിസിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി പിണറായിയുടെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നെന്നും ബിനോയ് വിശ്വം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ തീവ്രവാദികളുണ്ടെന്ന് പിണറായി വിജയനും സമ്മതിച്ചതാണെന്നാണ് പ്രധാനമന്ത്രി തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam