തൊഴിലിനായി സംസ്ഥാനം വിട്ട് പോകേണ്ടി വരില്ല, 5 വർഷത്തിനുള്ളിൽ ലക്ഷ്യം ഇരട്ടി തൊഴിലവസരങ്ങൾ; ബിഹാറിന് മോദിയുടെ വാഗ്ദാനം

Published : Oct 04, 2025, 01:01 PM IST
PM Modi

Synopsis

ബിഹാറിനായി 62,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾക്ക് നൈപുണ്യ വികസനം നൽകി തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.ജെ.ഡി. സര്‍ക്കാരിനെ മോദി വിമര്‍ശിച്ചു.

ദില്ലി: ബിഹാറിനായി വന്‍ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുമായി വെര്‍ച്വലായി ആശയവിനിമയം നടത്തി. 62000 കോടിയുടെ പദ്ധതികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഐ.ടി.ഐ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് മോദി സംസാരിച്ചു. പ്രാദേശിക പ്രതിഭകളെ കണ്ടെത്തേണ്ടതും നൈപുണ്യ വികസന പരിശീലനം നല്‍കേണ്ടതും ആവശ്യമെന്ന് പ്രധാനമന്ത്രി. ‌പ്രാദേശിക ഭാഷകളില്‍ പരിശീലനം നല്‍കണം. ആര്‍.ജെ.ഡി. സര്‍ക്കാരിനെ മോദി വിമര്‍ശിച്ചു. ആര്‍.ജെ.ഡി സര്‍ക്കാരിന്‍റെ കാലത്ത് യുവാക്കള്‍ സംസ്ഥാനംവിട്ടുപോയി. നിതീഷ് കുമാര്‍ സര്‍ക്കാര്‍ യുവാക്കള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ബിഹാറിലെ എല്ലാ ഗ്രാമങ്ങളിലും സ്കൂളുകള്‍ ഉണ്ട്. മെഡിക്കല്‍, എന്‍ജിനീയറിങ് കോളജുകളും വര്‍ധിച്ചു. ബിഹാര്‍ സര്‍ക്കാര്‍ പുതിയ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരട്ടി തൊഴിലവസരമാണ് ലക്ഷ്യം. തൊഴില്‍തേടി സംസ്ഥാനംവിട്ട് പോകേണ്ടിവരില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'