കൊവിഡ് 19 സംസ്ഥാനങ്ങളിലേക്ക് പടരുന്നു; അടുത്ത നാല് ആഴ്ച നിര്‍ണായകം, സാമൂഹിക അകലം പാലിക്കണമെന്ന് പ്രധാനമന്ത്രി

Web Desk   | Asianet News
Published : Mar 21, 2020, 12:21 AM ISTUpdated : Mar 21, 2020, 12:34 AM IST
കൊവിഡ് 19 സംസ്ഥാനങ്ങളിലേക്ക് പടരുന്നു; അടുത്ത നാല് ആഴ്ച നിര്‍ണായകം, സാമൂഹിക അകലം പാലിക്കണമെന്ന് പ്രധാനമന്ത്രി

Synopsis

കൊവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം ഇരുപത്തിരണ്ടായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 236 ആയിട്ടുണ്ട്

ദില്ലി: കൊവിഡ് 19 കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ നിരീക്ഷണ സംവിധാനം ശക്തമാക്കി രാജ്യം. യുഎസ്, യുകെ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരേയും വിമാനത്താവളങ്ങളിൽ പൂർണ്ണ  പരിശോധനക്ക് വിധേയമാക്കും. ഈ രാജ്യങ്ങളിൽ കൊവിഡ് ബാധ വർധിച്ച സാഹചര്യത്തിലാണ് നടപടി.

വെള്ളിയാഴ്ച മധ്യപ്രദേശിലും ഹിമാചൽ പ്രദേശിലും ആദ്യമായി കൊവിഡ് 19 റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിൽ നാലും ഹിമാചലിൽ രണ്ട് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം ഇരുപത്തിരണ്ടായി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 236 ആയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ ഈ വിവരം ഇത് വരെ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം കൊവിഡ് 19 പ്രതിരോധത്തിൽ അടുത്ത മൂന്ന് മുതൽ നാല് ആഴ്ച്ച വരെ നിർണ്ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുക നിർബന്ധമാണെന്നും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം പങ്കുവച്ചത്.

കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും ജനങ്ങളുടെ പരിഭ്രാന്തി അകറ്റണമെന്നും അദ്ദേഹം പറഞ്ഞു. ജനത കർഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച്ച പാസഞ്ചർ ട്രെയ്നുകൾ സർവ്വീസ് നിർത്തിവയ്ക്കും. ഞായർ അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് യാത്ര ആരംഭിക്കുന്ന ട്രെയ്നുകളാണ് സർവ്വീസ് നിർത്തിവയ്ക്കുക. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ റെയിൽവേയുടെ കാറ്ററിങ്ങ് സ്ഥാപനമായ ഐആർസിടിസി ഭക്ഷണവിതരണം നിർത്തിവച്ചു. എയർ ഇന്ത്യ ക്യാബിൻ ക്രൂ ഒഴികെയുള്ള ജീവനക്കാരുടെ ശമ്പളത്തിൽ പത്ത് ശതമാനം വെട്ടിക്കുറച്ചു. അടുത്ത മൂന്ന് മാസത്തേക്കാണ് നടപടി.

അതേസമയം ചണ്ഡീഖഡിൽ പുതുതായി നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച യുവതിയുടെ അമ്മയും സഹോദരനും പാചകക്കാരിയുമാണ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലക്നൗ, നോയിഡ, കാൺപൂർ നഗരങ്ങളിൽ ശുചീകരികരണ പ്രവർത്തനങ്ങൾ നടത്താൻ ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

ഉറങ്ങിപ്പോയി, ഒന്നും അറിഞ്ഞില്ല, ഇന്ത്യൻ പെണ്‍കുട്ടിക്ക് അമേരിക്കയിൽ തീപിടിത്തത്തിൽ ദാരുണാന്ത്യം
തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ